New Update
Advertisment
സിനിമാ നടമ്മാരുടേയും നടിമാരുടേയും അപരമ്മാരുണ്ടാകുന്നത് പതിവാണ്. പ്രത്യേകിച്ച് ബോളിവുഡില്‍. കിങ് ഖാനും അനുഷ്‌കാ ഷെട്ടിയ്ക്കും ഇത്തരം അപരമ്മാരുണ്ട്. ഇപ്പോഴിതാ ലോക സുന്ദരി പട്ടം അണിഞ്ഞ ഐശ്വര്യ റായിയുടെയും അപര സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇറാനിയന്‍ മോഡലായ മഹ്ലഗാ ജാബ്രിക്കാണ് ഐശ്വര്യ റായിയുടെ രൂപസാദൃശ്യമുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് മഹ്ലഗാ. മഹ്ലഗാ ജാബ്രിയുടെ ഇന്‍സ്റ്റഗ്രാമില്‍ 2.7 മില്ല്യന്‍ ഫോളോവേഴ്‌സ് ആണുള്ളത്.