ഇറാഖി ഫുട്‌ബോള്‍ ഇതിഹാസം അഹ്മദ് റാദി കൊവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് ലോകകപ്പില്‍ ഇറാഖിനായി ഗോള്‍ നേടിയ ഏക താരം

New Update

publive-image

ബാഗ്ദാദ്‌: ഇറാഖി ഫുട്‌ബോള്‍ ഇതിഹാസം അഹ്മദ് റാദി (56) കൊവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജോര്‍ദാനിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പാണ് റാദി മരിച്ചത്.

Advertisment

പരിശോധനാഫലം പോസിറ്റീവ് ആയതോടെ കഴിഞ്ഞയാഴ്ചയാണ് റാദിയെ ബാഗ്ദാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് ലൈവ് വീഡിയോയിലൂടെ റാദി ആരാധകരുമായി സംവദിച്ചിരുന്നു.

ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് ശക്തമായ ശ്വാസതടസമുണ്ടാവുകയായിരുന്നു.

ഇറാഖിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടിയ ഏകതാരമാണ് റാദി. 1986 മെക്‌സിക്കോ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരെ ആയിരുന്നു ആ ഗോള്‍.

1984, 1988 വര്‍ഷങ്ങളില്‍ ഇറാഖ് രണ്ടു തവണ ഗള്‍ഫ് ചാമ്പ്യന്മാരായപ്പോള്‍ റാദിയുടെ പങ്ക് നിര്‍ണായകമായിരുന്നു. 1988ല്‍ ഏഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഇദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലും സജീവമായിരുന്നു.

Advertisment