/sathyam/media/post_attachments/vgpZCHxMhn4m2SaUggLd.jpg)
അയർലണ്ടിൽ കഴിഞ്ഞ ദിവസം മോഷണം നടത്തി കടന്നുകളയാൻ ശ്രമിച്ച കൊള്ളക്കാരെ സിനിമാ സ്റ്റൈലിൽ പിടികൂടി ​ഗാർഡ (അയർലണ്ട് പോലീസ്). സൗത്ത് ഡബ്ലിനിലെ ബല്ലിന്റീർ ഏരിയയിൽ മോഷണ ശ്രമം നടന്നത് അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പ്രതികൾ നേരത്തേയും കുറ്റകൃത്യം നടത്തിയവരാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നം​ഗസംഘം കാറുമായി കടന്നു കളയുകയുമായിരുന്നു.
/sathyam/media/post_attachments/92Wlz59BJBd3PYLKc36z.webp)
അതിശക്ത എൻജിനുള്ള ഓഡി കാറുമായി M50 മോട്ടോർവേയിലേക്ക് കടന്ന മോഷ്ടാക്കളെ പത്തോളം വരുന്ന ഗാർഡ കാറുകളും ഹെലികോപ്റ്ററും പിന്തുടരുകയായിരുന്നു. തുടർന്നാണ് സിനിമാ സ്റ്റൈൽ കാർ ചേസിങ് M50-യിൽ അരങ്ങേറിയത്. മറ്റ് വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുന്ന രീതിയിൽ കാർ ഓടിച്ച മോഷ്ടാക്കളെ വളഞ്ഞ് പിടികൂടുന്നതുവരെ ടാല മുൾമുനയിൽ ആയിരുന്നു./sathyam/media/post_attachments/AINrrbNwFda7CEKIMeQe.webp)
നിരവധി കൊള്ളകൾക്ക് നേതൃത്വം നൽകിയ മൂന്നു പേരെയാണ് ഗാർഡ നാടകീയ രം​ഗങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തത്. ഗാർഡ വാഹനത്തിന്റെ ഉൾപ്പെടെ നിരവധി വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പിടികൂടിയവരെ ഗാർഡ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us