ഡബ്ലിൻ: അയർലണ്ടിലെ 'മലയാളി ഇന്ത്യൻസ് (MIND)' സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി. ഡബ്ലിനിലെ അസ്‌ല സെന്ററിൽ ഫിങ്ങൾ മേയർ ഹോവർഡ് മഹോണി ടുമും മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ടാണ് മെഗാമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
/sathyam/media/post_attachments/oyDXjbnrjgcO2ouf6ijg.jpg)
അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി. മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ പ്രതിനിധിയായ മുഹമ്മദ് സിയാദും, ഫെഡറൽ ബാങ്കിന്റെ പ്രതിനിധികളും എത്തി.
/sathyam/media/post_attachments/bQrZfvBUhWtbOGaJ2pQR.jpg)
മൈൻഡ് നേതൃത്വത്തിൽ സംഘടിപ്പിച്ച നിരവധി ഇൻഡോർ ഔട്ട്ഡോർ ഗെയിമുകളായിരുന്നു മേളയുടെ മുഖ്യ ആകർഷണം. കേരളത്തനിമയോതുന്ന കലാപരിപാടികളോടൊപ്പം, കേരളീയ ഭക്ഷണവും കൂടി വന്നപ്പോൾ ആഘോഷം കെങ്കേമമായി. പരിപാടിയോട് അനുബന്ധിച്ച് നടന്നഫാഷൻ ഷോയും ആഘോഷത്തിന് മാറ്റ് കൂട്ടി. ആഘോഷത്തോടനുബന്ധിച്ച് പുസ്തകമേളയും സംഘടിപ്പിച്ചിരുന്നു