ഡബ്ലിൻ: കുട്ടികളുടെ ക്ഷേമത്തിനായി അയർലണ്ട് സർക്കാർ പ്രഖ്യാപിച്ച 100 യൂറോ അധികധനസഹായം ജനങ്ങളിലെത്തി തുടങ്ങി. ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ അധികസഹായം നൽകാൻ തീരുമാനിച്ചത്. രാജ്യത്തെ 650,000 കുടുംബങ്ങള്‍ക്ക് ചൈൽഡ് ബെനഫിറ്റ് പേയ്മെന്റ് ഇനത്തില്‍ 100 യൂറോ അധികധനസഹായം ലഭ്യമാക്കുന്നത് സാമൂഹികസുരക്ഷാ വകുപ്പാണ്.
/sathyam/media/post_attachments/HjStz9UXF9FnHouLTrjW.jpg)
അധികധനസഹായം പ്രഖ്യാപിച്ചതോടെ ഈ മാസം 240 യൂറോ വീതം രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികളുടെ ക്ഷേമത്തിനായി ലഭിക്കും. ഫെബ്രുവരി മാസത്തിലാണ് തുക വര്‍ദ്ധിപ്പിക്കുമെന്ന് സമൂഹികസുരക്ഷാ വകുപ്പ് മന്ത്രി പറഞ്ഞത്. 2023 ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കായി മാറ്റിവച്ച 2.2 ബില്യണ്‍ യൂറോയ്ക്ക് പുറമെയാണ് ഈ സഹായം.
ജീവിതച്ചെലവിന് ആശ്വാസമേകാനായി പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, ഭിന്നശേഷിക്കാര്‍, ജോലി ചെയ്യുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഏപ്രില്‍ മാസത്തില്‍ 200 യൂറോ ജീവിത ചെലവിനായി സര്‍ക്കാര്‍ നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us