ഡബ്ലിൻ: അയര്‍ലണ്ടില്‍ ചൂട് കടുത്തതോടെ സൂര്യാഘാത മുന്നറിയിപ്പ് നൽകി എച്ച്.എസ്.ഇ. കുട്ടികളും മുതിർന്നവരും വെയിലത്ത് ഇറങ്ങരുതെന്നും ആരോഗ്യവിദഗ്ധരുടെ നിർദേശമുണ്ട്. എച്ച്.എസ്.ഇയുടെ സൺ സ്മാർട്ട് കാംപെയിന്‍ വഴിയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
/sathyam/media/post_attachments/JUoqFHv8ia2ogBeqV7wp.jpg)
ഓരോ വര്‍ഷവും 13,000-ല്‍ അധികം പേര്‍ക്കാണ് അയർലണ്ടിൽ പുതുതായി സ്കിൻ കാൻസർ ബാധിക്കുന്നത്. നേരിട്ട് വെയിലേറ്റാൽ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുമെന്നും, ഇത് തൊലിപ്പുറത്തെ കാന്‍സര്‍, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നും എച്ച്.എസ്.ഇ അറിയിച്ചു. ചൂട് കൂടിയതോടെ തൊലിപ്പുറത്തെ കാന്‍സര്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. സൂര്യാഘാതമേറ്റവരുടെ എണ്ണവും കൂടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
മുഖം, കൈകളുടെ പുറംഭാഗം എന്നിങ്ങനെ വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ കുട്ടികള്‍ക്ക് ഫാക്ടര്‍ 50 ഉള്ള സണ്‍ സ്‌ക്രീനുകള്‍ വേണം ഉപയോഗിക്കാന്‍. അള്‍ട്രാ വയലറ്റ് സംരക്ഷണം നല്‍കുന്ന വസ്ത്രങ്ങളും ഉപയോഗിക്കണം. വെയില്‍ വസ്ത്രത്തിനുള്ളിലൂടെ ശരീരത്തില്‍ ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. വസ്ത്രം സൂര്യന് നേരെ പിടിക്കുമ്പോള്‍ വെളിച്ചം അകത്ത് കടക്കുന്നുണ്ടോ എന്ന് നോക്കി വേണം വസ്ത്രം തെരഞ്ഞെടുക്കാന്‍. കോട്ടണ്‍ പോലുള്ള തുണിത്തരങ്ങളാണ് ഇതിന് ഉത്തമം. ലിനന്‍ വസ്ത്രങ്ങൾ ഒഴിവാക്കണം.- ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദേശത്തിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us