ഡബ്ലിന്‍: അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ 7,300ലേറെ അതിക്രമങ്ങളാണ് എച്ച് എസ് ഇയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ശാരീരിക ആക്രമണങ്ങള്‍ മുതല്‍ അസഭ്യ വര്‍ഷവും ലൈംഗിക പീഡനവും വരെ ഉള്‍പ്പെടുന്നതാണ് ഈ സംഭവങ്ങള്‍.നഴ്‌സുമാര്‍ക്ക് നേരെ മാത്രം 4,420 അക്രമസംഭവങ്ങളുണ്ടായത്. അധിക്ഷേപിച്ചെന്ന പരാതികള്‍ക്ക് കണക്കുകളേയില്ല.
ആശുപത്രികളില്‍ വളരെ മോശമായ പെരുമാറ്റമാണ് നേരെയുണ്ടാകുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. തുപ്പുന്നതും ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതുമെല്ലാം പതിവാണ്.എത്ര പണം കിട്ടിയിലും ഇത്തരം ദുരനുഭവങ്ങള്‍ക്ക് പകരമാവില്ലെന്ന് ഇവര്‍ പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് കഴിയുന്നത്. അതിനിടെയാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന ഇത്തരം സംഭവങ്ങളെന്നത് ആരോഗ്യ പ്രവര്‍ത്തകരെയാകെ നിരാശപ്പെടുത്തുന്നതാണ്.
ആക്രമകാരികളെ തടയുന്നതിന് കടുത്ത ശിക്ഷകള്‍ ചുമത്തണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കാരെന്‍ മക്‌ഗോവന്‍ ആവശ്യപ്പെട്ടു.വളരെ ശക്തമായ നിയമം നിലവിലുള്ള ഓസ്‌ട്രേലിയ പോലെയുള്ള മറ്റ് രാജ്യങ്ങളെ മാതൃകയാക്കി അയര്‍ലണ്ടിലും കഠിനമായ ശിക്ഷകള്‍ കൊണ്ടുവരണം. കൂടാതെ പെനാല്‍റ്റികളും വര്‍ധിപ്പിക്കണം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലത്ത് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് എച്ച് എസ് ഇയും വ്യക്തമാക്കുന്നു.