ഡബ്ലിന്‍ : വാടകയ്ക്ക് വീടുകള്‍ നല്‍കുന്നവരെ സഹായിക്കുന്നതിനുള്ള റെന്റല്‍ അക്കമൊഡേഷന്‍ (ഹൗസിംഗ് അസിസ്റ്റന്‍സ് പേമെന്റ്)സ്‌കീമുമായി ഭൂഉടമ കൂടിയായ ഫിനഫാളിന്റെ മന്ത്രി റോബര്‍ട്ട് ട്രോയ്.
വാടകക്കാരെ താമസിപ്പിക്കുന്നതിന് കൗണ്‍സിലുകള്‍ വീട്ടുടമകള്‍ക്ക് നേരിട്ട് പണം നല്‍കുന്നതാണ് പദ്ധതി.അതിനായി വീട്ടുടമകള്‍ 18 മാസത്തിലേറെയുള്ള കാലയളവിലേയ്ക്ക് കരാര്‍ ഒപ്പുവെയ്ക്കണം. സ്‌കീമില്‍ പങ്കെടുക്കുന്ന വീട്ടുടമകള്‍ക്ക് അവരുടെ മോര്‍ട്ട്ഗേജ് പലിശയില്‍ 100 ശതമാനം ഇളവ് ലഭിക്കും.
ഈ പദ്ധതി പ്രകാരം വെസ്റ്റ്മീത്ത് കൗണ്ടി കൗണ്‍സിലിന് തന്റെ രണ്ട് പ്രോപ്പര്‍ട്ടികള്‍ പാട്ടത്തിന് നല്‍കിയതു സംബന്ധിച്ച വിശദാംശങ്ങളും മന്ത്രി ഡെയ്ലില്‍ അവതരിപ്പിച്ചു. മുന്‍ കൗണ്ടി കൗണ്‍സില്‍ കൗണ്‍സിലറുമായിരുന്നു ഇദ്ദേഹം.2011 ഓഗസ്റ്റ് മുതലാണ് കൗണ്‍സിലുമായി കരാറുണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു. ലോക്കല്‍ അതോറിറ്റി ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴിയാണ് വാടക നല്‍കിയിരുന്നതെന്ന്് മന്ത്രി പറഞ്ഞു. എന്നാല്‍ വാടകത്തുകയെ സംബന്ധിച്ചും പിന്നീട് വര്‍ധന വരുത്തിയതിനെക്കുറിച്ചുമൊന്നും മന്ത്രി വ്യക്തമാക്കിയതുമില്ല.
ലോംഗ്‌ഫോര്‍ഡ്-വെസ്റ്റ്മീത്ത് ടി ഡി യായ ട്രോയ്, 2004ലാണ് ഡെയ്ലില്‍ ആദ്യമായി സ്റ്റേറ്റ് ഫണ്ടഡ് സ്‌കീം അവതരിപ്പിച്ചത്. 2011ല്‍ ടിഡിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും ഡെയ്ലില്‍ നിരവധി തവണ ഈ ആശയം കൊണ്ടുവന്നിരുന്നു.മന്ത്രിയുടെ പുതിയ നിർദേശത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.പാർലമെന്റിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടായേക്കും.