വെസ്റ്റ് ഡബ്ലിനില്‍ 40000 പുതിയ വീടുകള്‍… ഐറിഷ് രാഷ്ട്രീയക്കാരുടെ ഓരോരോ പടക്കങ്ങള്‍ !

author-image
athira kk
Updated On
New Update

ഡബ്ലിന്‍: തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് 50 വര്‍ഷത്തിനുള്ളില്‍ 40,000 പുതിയ വീടുകള്‍ നിര്‍മ്മിക്കും !. എന്നിരുന്നാലും സന്തോഷിക്കാന്‍ വഴിയില്ല, കാരണം 50 വര്‍ഷത്തിനുള്ളിലാണ് ഇത്രയും വീടുകള്‍ നിര്‍മ്മിക്കുക. അയര്‍ലണ്ടിലെ രാഷ്ട്രീയക്കാരുടെ ഓരോ കണ്ടെത്തല്‍ പ്രസ്താവനകളെ ചിരിച്ചു തള്ളുകയാണ് സാധാരണക്കാര്‍.ഇവിടെ വീടുകള്‍ ആവശ്യമുള്ളത് പ്രധാനമായും പുതുതായി കുടിയേറിവന്ന ഇക്കണോമിക്ക് മൈഗ്രന്‍സ്‌റ്‌സിനാണ്. അത്തരക്കാരെ പരിഹസിക്കുകയാണ് സര്‍ക്കാരിന്റെ ഇത്തരം പ്രസ്താവനകള്‍.

Advertisment

publive-image

വീട് നിര്‍മ്മിക്കാന്‍ സ്ഥലവും,സാഹചര്യവും സര്‍ക്കാരിന്റെയും കൗണ്‍സിലുകളുടെയും കൈവശം ഉണ്ടെന്ന സൂചനകളാണ് ഇത്തരം പഠനങ്ങള്‍ നല്‍കുന്നത്.എന്തിനാണ് നാല്പതു വര്‍ഷം കാത്തിരിക്കുന്നത് എന്ന് മാത്രം ആരും ചോദിക്കരുത്.ഏത് വികസിത രാജ്യത്തും പരമാവധി അഞ്ച് വര്‍ഷം കൊണ്ട് സാധ്യമാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് 50 വര്‍ഷത്തിന്റെ കാലാവധി പറഞ്ഞു ജനങ്ങളെ പരിഹസിക്കുന്നത്.

എന്നിരുന്നാലും ഭവന ദാരിദ്യം നേരിടുന്ന അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്നതാണ് ഈ പദ്ധതി.ഡബ്ലിന്‍ സിറ്റി കൗണ്‍സിലും സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലും ചേര്‍ന്നാണ് ഭവനപദ്ധതി-സിറ്റി എഡ്ജ് സ്ട്രാറ്റജിക് ഫ്രെയിംവര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നത്്.കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും പരിസ്ഥിതി സംരക്ഷണവുമൊക്കെ ലക്ഷ്യമിടുന്നതാണത്രേ കൗണ്‍സിലുകളുടെ ഈ സ്വപ്ന പദ്ധതി.

അവിവാഹിതര്‍, ഹൗസ് ഷെയേഴ്സ് , വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന വീടുകളുടെ മിശ്രിതമായിരിക്കും ഇവിടെ ഉയരുക.സിംഗിള്‍ ബെഡ് റൂം മുതല്‍ കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ വരെ പദ്ധതിയിലുണ്ടാകും.
.
നേസ് റോഡ്, ബാലിമൗണ്ട്, പാര്‍ക്ക് വെസ്റ്റ് പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 700 ഹെക്ടറിലാണ് ഭവന പദ്ധതി വരിക.യൂറോപ്പിലെ ഏറ്റവും വലിയ പുനരുജ്ജീവന അവസരങ്ങളിലൊന്നാകും ഇതെന്നാണ് കൗണ്‍സിലുകളുടെ അവകാശവാദം.

ഗ്രാന്‍ഡ് കനാല്‍, ലാന്‍സ്ഡൗണ്‍ വാലി പാര്‍ക്ക് പോലെയുള്ള സൗകര്യങ്ങള്‍ അഞ്ച് പുതിയ നെയ്ബര്‍ ഹുഡുകള്‍ക്ക് കൂടി ഇതിലൂടെ പ്രയോജനപ്രദമാകുമെന്ന് കൗണ്‍സിലുകള്‍ വ്യക്തമാക്കുന്നു. ജൈവവൈവിധ്യ പാര്‍ക്കുകളുടെ ശൃംഖലയും സൈക്കിള്‍ സവാരികള്‍ക്കായുള്ള ഗ്രീന്‍, ബ്ലൂ പാതകളും പൊതുഗതാഗതവും മറ്റും ഈ പദ്ധതിയുടെ ഭാഗമാണ്.

ആളുകളുടെ ഏതൊരാവശ്യവും കാല്‍ മണിക്കൂര്‍ സമയത്തിനുള്ളില്‍ നടന്നോ സൈക്കിളിലോ സ്വായത്തമാക്കാമെന്നതാണ് പദ്ധതിയുടെ സവിശേഷത.വെള്ളപ്പൊക്കവും സമുദ്രനിരപ്പ് ഉയരുന്നതുമാണ് അയര്‍ലണ്ട് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ ആഘാതങ്ങള്‍.ഇവയെ ഫലപ്രദമായി നേരിടുന്നതിനു കൂടിയാണ് ഈ ഹരിത പദ്ധതി കൊണ്ടുവരുന്നത്. ഡബ്ലിന്‍ നഗരത്തിന്റെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് ഇതിനകം തന്നെ 1,500 ബിസിനസ്സുകളിലായി 25,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

Advertisment