New Update
കില്‍ക്കെന്നി: കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജോസഫ് മാഷിന്, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കുന്നു. കേരളസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിന് കില്‍ക്കെനി നെയ്ബര്‍ ഹുഡ് ഹാളില്‍ വച്ച് ഇന്ന് വൈകിട്ട് 6 മണിയ്ക്കാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
Advertisment
ഇതേ യോഗത്തില്‍ വെച്ച് വളര്‍ന്ന് വരുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മലയാള ഭാഷയുടെ മാഹാത്മ്യം മനസ്സിലാക്കുവാനും, എല്ലാവരും മലയാളത്തില്‍ അക്ഷരജ്ഞാനം നേടിയെടുക്കുവാനും വേണ്ടിയുള്ള, കേരളാ സര്‍ക്കാരിന്റെ ‘മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കില്‍ക്കെന്നിയിലെ ‘ ഔദ്യോഗിക ഉദ്ഘാടനവും നടത്തപ്പെടുന്നതാണ് .ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു