New Update
ഖഫ്ജി. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗര സഭയിൽ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം വൈകിപ്പിച്ച തിൽ മനം നൊന്തു പ്രവാസി വ്യവസായി പാറയിൽ സാജൻ ജിവ നോടുക്കിയ സംഭവത്തിൽ നഗരസഭാധ്യക്ഷ പി കെ ശ്യാമളക്കെ തിരേ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് ജയിലിലടയ്ക്കണ മെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി ആവ ശ്യപ്പെട്ടു.
Advertisment
/sathyam/media/post_attachments/0ivcdICfOlKXiyVA0CRo.jpg)
സംഭവത്തെ തുടർന്ന് നഗരസഭാ സെക്രെട്ടറി ഉൾപ്പെ ടെ 4 പേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും സംഭവത്തിന് യഥാർത്ഥ കാര ണം നഗരസഭാധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം. വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയുടെ അനാവശ്യ നില പാടാണെന്നുമുള്ള റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഉദ്യോഗ സ്ഥരെ ബലിയാടാക്കി, ധിക്കാരികളായ ഭരണാധികാരികളെ രക്ഷിക്കാൻ അനുവദിക്കരുത്.
മണലാരിണ്യത്തിൽ ചോര നീരാക്കുന്ന പ്രവാസികളോട് കറുവ പ്പശുക്കളെയെന്ന പോലെ പെരുമാറുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന പ്രക്ഷോഭങ്ങൾക്ക് പ്രവാസി സംഘടനകളെല്ലാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. പോലിസിന്റെ ഭാഗത്തു നിന്നും നീതി പൂർവമായ അന്വേഷണം ഉണ്ടാകണം.
പ്രവാസികളുടെ ജീവനും സ്വത്തിനും പരിപൂർണ സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുമു ണ്ടാകണം. ആന്തൂ രിൽ മാത്രമല്ല കേരളത്തിൽ ഏതൊരിടത്തും വ്യവസായമോ വല്ല സംരംഭങ്ങളോ തുടങ്ങാൻ സന്നദ്ധരാവു ന്നവർക്ക് നിയമ നൂലാമാ ലകളും ഉദ്യോഗസ്ഥ- രാഷ്ട്രീയ ധാർഷ്ട്യ വും തടസ്സം സൃഷ്ടിക്കക യാണ്. ഇത്തരം നടപടികൾക്ക് വിരാമ മിടാൻ പോലീസും പൊതുസമൂഹവും പ്രവാസികളെ പിന്തു ണക്കണമെന്ന്. ഫോറം ബ്ലോക്ക് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് സെക്രട്ടറി നൗഷാദ് ഒറ്റപ്പാലം കമ്മിറ്റി അംഗങ്ങൾ റിയാസ് കൊല്ലാ യി റഫീഖ് കുറിഞ്ഞിലക്കാട് എന്നിവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us