രാഷ്ട്രീയ പ്രചരണത്തിലൂടെ മാത്രം ഫാഷിസത്തെ ചെറുക്കാൻ കഴിയില്ല: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജുബൈൽ: പരമ്പരാഗതമായ രാഷ്ട്രീയ പ്രചരണത്തിലൂടെ മാത്രം ഫാഷിസത്തെ ചെറുക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗം ശിഹാബ് കീച്ചേരി അഭിപ്രാ യപ്പെട്ടു. എസ്ഡിപിഐയുടെ ജനകീയ രാഷ്ട്രീയത്തിന്റെ 10ആം വാർഷികാഘോഷങ്ങൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സോഷ്യ ൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി യിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി സംഘടി പ്പിച്ച പരിപാടിയിൽ സ്റ്റേറ്റ് കമ്മിറ്റി അംഗം ശിഹാബ് കീച്ചേരി സംസാരിക്കുന്നു.

രാഷ്ട്രീയവും ജനകീയവുമായ പ്രതിരോധത്തിലൂടെ മാത്രമേ ഫാഷിസത്തെ തടയാൻ കഴിയൂയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബദർ അൽ റാബി ഹോസ്പിറ്റൽ ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബുദ്ദീൻ മൗലവി അധ്യക്ഷം വഹിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം റഷീദ് പാലക്കാടിന് യാത്രയപ്പ് നൽകി.

ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി അൻസാർ പാലക്കാട്, അജീബ് കൊടുത്തപ്പിള്ളി, സജീദ് പാങ്ങോട്, സലിം മൗലവി സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഫോറം പ്രവർത്തകർ അവതരിപ്പിച്ച നാടൻപാട്ട്, കോൽക്കളി എന്നിവയും അരങ്ങേറി.

Advertisment