New Update
അൽഖോബാർ: നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ മുസ്ലിം മതവിഭാഗ ങ്ങൾക്കെ തിരേ വർഗ്ഗീയ പരാമർശങ്ങൾ പ്രചരിപ്പിക്കുന്ന മുൻ ഡിജിപി ടി പി സെൻകുമാറി നെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ-ഖോബാർ സിറ്റി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Advertisment
/sathyam/media/post_attachments/U6x4BmeihrUEZmmwE1Sp.jpg)
ജോലിയിൽ നിന്നും വിരമിച്ചശേഷം സംഘപരിവാര കൂടാരത്തിൽ സ്ഥിരമാക്കിയ സെൻകുമാർ വർഗ്ഗീയപരമായ പോസ്റ്റുകൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ സാമൂഹ്യ പരിസരത്തെ വിഷലിപ്തമാക്കും. ഇയാൾ ഡിജി പി ആയിരുന്നപ്പോൾ എടുത്ത കേസുകളും, നടപടികളും സർക്കാർ പുന: പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി മൻസൂർ പൊന്നാനി ഉദ്ഘാടനം ചെയ്തു. വീരാൻ പാലക്കാട്, ഇഖ്ബാൽ ചെറായി, ഷെരീഫ് കോട്ടയം സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us