അബഹ: വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കോവിഡ് ടെസ്റ്റ് സ്വന്തം ചിലവിൽ വിദേശത്ത് വെച്ച് തന്നെ നടത്തണമെന്ന സർക്കാറിൻ്റെ പുതിയ തീരുമാനം വീണ്ടും പ്രവാസികളെ വഞ്ചിക്കാൻ തന്നെയാണ് ഗവൺമെൻ്റ് നീക്കം എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/Z1HtK5m42oKzlu4QxAzY.jpg)
ഏറെ പണിപെട്ടു ഒപ്പിച്ചെടുക്കുന്ന വിമാന ടിക്കറ്റുമായി എയർപോർട്ടുകളിലെത്തുന്ന രോഗികളും ഗർഭിണികളുമടങ്ങുന്ന പാവപ്പെട്ട പ്രവാസികളെ വീണ്ടും ദുരിതത്തിൻ്റെ കൈപുനീർ കുടിപ്പിക്കുന്ന പിണറായി ഗവൺമെൻ്റ് ഇത്തരം ഞൊട്ടു വിദ്യകൾ ഒഴിവാക്കി ഇനിയെങ്കിലും അപഹാസ്യരാവാതിരിക്കാൻ ശ്രമിക്കണം .
ഒരു ഡസനോളം ഉപദേശകരുള്ള ഒരു മുഖ്യമന്ത്രിയിൽ നിന്നും കേരള ജനത ഇതല്ല പ്രതീക്ഷിക്കുന്നത് . പ്രകൃതിദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളുമുണ്ടാവുമ്പോൾ കേരളത്തെ നെഞ്ചോട് ചേർത്ത പ്രവാസികളോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.
ക്വോറൻ്റൈൻ വിഷയത്തിൽ സമ്മർദ്ദത്തിലായ ഭരണ കൂടം അത് മറികടക്കാൻ കാട്ടിക്കൂട്ടുന്ന ഇത്തരം ചെപ്പടിവിദ്യകൾ കേരള ജനതയും പ്രവാസി സമൂഹവും മറക്കാതെ മനസ്സിൽ വെക്കണമെന്നും ഭരണകൂടത്തെയും ഇത്തരം സന്ദർഭങ്ങളിൽ മൗനം അവലംബിക്കുന്ന പ്രതിപക്ഷത്തേയും അവസരം വരുമ്പോൾ അത് ബോധ്യപ്പെടുത്താൻ നമ്മൾ തയ്യാറാവണമെന്നും ഫോറം സമൂഹത്തേ ഓർമിപ്പിച്ചു.
പ്രസിഡൻ്റ് കോയ ചേലേമ്പ്ര നിയന്ത്രിച്ച ഓൺലൈൻ മീറ്റിങ്ങിൽ ജനറൽ സെക്രടറി ഹനീഫ ചാലിപ്പുറം , ഷറഫുദ്ദീൻ മണ്ണാർക്കാട് , ഇസ്മാഈൽ മാസ്റ്റർ , റഷീദ് എരുമേലി കരീം മണ്ണാർക്കാട്, ഹബീബ് ചേലേമ്പ്ര എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us