കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കോവിഡ് കാലത്തും ജനങ്ങളെ ഞെക്കിപ്പിഴിയുന്നു: ഐ എസ് എഫ് .

New Update

അൽ ഖോബാർ: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, ഈ ദുരിതകാലത്തും ജനങ്ങളെ ഞെക്കിപ്പിഴിയാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ-ഖോബാർ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ലോക് ഡൗൺ മൂലം ബുദ്ധിമുട്ടുന്ന സമയത്ത് ദിവസവും കൂട്ടുന്ന ഇന്ധന വിലയും, അശാസ്ത്രീയമായ ലോക്സൗൺ പരിഷ്കാരവും, എൻ.ആർ.സി-ഫാഷിസ്റ്റ് വിരുദ്ധ സമരത്തിൽ പങ്കാളികളായവർക്കെതിരെ കരുതികൂട്ടിയുള്ള അറസ്റ്റുമൊക്കെ കേന്ദ്ര ഗവൺമെന്റ് ജനങ്ങളോടുള്ള വെല്ലുവിളിയാണ് നടത്തുന്നത്.

അതേ സമയം തന്നെ, കേരള സർക്കാരിന്റെ അശാസ്ത്രീയവും, ബുദ്ധിമുട്ടിക്കുന്നതുമായ വൈദ്യുതിബില്ലിലെ പരിഷ്കാരവും ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്.
പ്രവാസികളെയും അന്യസംസ്ഥാനത്ത് ജോലിക്ക് പോയിട്ടുള്ളവരുടേയും മടങ്ങി വരവിനേയും പ്രയാസത്തിലാക്കുന്ന നിലപാടാണ് ഇരു സർക്കാറുകൾക്കും ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസികളെ ശത്രുക്കളായിക്കാണുന്ന നിലപാട് തിരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് മൻസൂർ പൊന്നാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ് കബീർ, അമീൻ ബീമാപള്ളി, അബ്ദുൽ റഹീം വടകര, അഷ്കർ തിരുനാവായ സംസാരിച്ചു.

Advertisment