ദമ്മാം: സ്പോൺസർ ഹുറൂബാക്കിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുകയും നാടണയാനായി ഇന്ത്യൻ എംബസിയിൽ നിന്നും ഔട്ട് പാസ് സംഘടിപ്പാക്കാനായി റിയാദിലേക്ക് പോയി ലോക് ഡൗണിൽ പെട്ട് ദുരിതത്തിലാകുകയും ചെയ്ത തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷൈൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാടഞ്ഞു. സൗദിയിൽ കർഫ്യു പ്രഖ്യാപിച്ചതിനെ തുടർന്ന് റിയാദിൽ പെട്ടുപോയ ഷൈൻ ഭക്ഷണത്തിനും താമസത്തിനുമായി ഏറെ പ്രയാസപ്പെടുകയും പല സാമൂഹ്യ സംഘടനാ പ്രവർത്തകരെയും വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
/sathyam/media/post_attachments/QjWXoZypVSOXW92TSo1n.jpg)
തുടർന്ന് ഈ വിവരം നാട്ടിൽ അറിയിക്കുകയും നാട്ടിൽ നിന്നും എസ്.ഡി.പി ഐ പ്രവർത്തകർ റിയാദിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ വിളിച്ച് ബന്ധപ്പെട്ടതിനെ തുടർന്ന് അവർ ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലം കോട്, റിയാദിലെ കമ്മ്യുണിറ്റി വെൽഫെയർ വിഭാഗം കൺവീനർ മൊയ്നുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് ഷാനവാസ് കടക്കൽ എന്നിവർ ഇദ്ദേഹത്തെ സന്ദർശിക്കുകയും, കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു.
തുടർന്ന് 2 മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും എത്തിച്ച് നൽകുകയും ഇന്ത്യൻ എംബസ്സിയിൽ നിന്നും ഔട്ട് പാസും എക്സിറ്റും സംഘടിപ്പിച്ച് നൽകി കുഞ്ഞിമുഹമ്മദ് (ബാപ്പുട്ടി) നൽകിയ ടിക്കറ്റിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us