സംഘപരിവാര ഫാഷിസ്റ്റുകൾക്ക് ബങ്കറിൽ ഒളിക്കേണ്ട കാലം വരും: കെ.കെ അബ്ദുൽ ജബ്ബാർ

New Update

ദമ്മാം: ഇന്ത്യയിലെ മത ന്യുന പക്ഷങ്ങളെയും ദലിതുകളെയും മാത്രമല്ല ഫാഷിസത്തിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം ശത്രുക്കളായി പ്രഖ്യാപിച്ചു വേട്ടയാടുന്ന ആർ.എസ്.എസ് സംഘപരിവാര ഫാഷിസ്റ്റുകൾക്ക് ബങ്കറിൽ ഓടിയൊളിക്കേണ്ട കാലം വരുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ പറഞ്ഞു.

Advertisment

publive-image

എസ്.ഡി.പി.ഐ യുടെ 11ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.  നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നം ഭയമാണ്. ഇത് 11 വർഷം മുൻപ് എസ് .ഡി.പി.ഐ വിളിച്ചു പറഞ്ഞു. പാർട്ടിയുടെ നേതാക്കൾ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ കടന്നു ചെന്ന് നേരിട്ടനുഭവിച്ച പച്ചയായ യാഥാർഥ്യങ്ങളിൽ നിന്നാണ് 'വിശപ്പിൽ നിന്നു മോചനം ഭയത്തിൽ നിന്ന് മോചനം' എന്ന കാലഘട്ടം തേടുന്ന മുദ്രാവാക്യം ഉയർന്നു വന്നിട്ടുള്ളത്.

11 വർഷങ്ങൾക്കിപ്പുറവും ഇതിന്റെ പ്രസക്തി നില നിൽക്കുന്നു. ഈ മുദ്രാവാക്യം മറ്റു രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ ഏറ്റുവിളിക്കുന്നത് സന്തോഷകരമാണ്. 6 വർഷമായി സംഘപരിവാർ ഫാഷിസ്റ്റ് സർക്കാരാണ് രാജ്യം ഭരിക്കുന്നത്. മത നിരപേക്ഷതയുടെ ശത്രുക്കളായ ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആർ.എസ്.എസ്.അവരുടെ അജണ്ട നടപ്പാക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി എന്ന് പറഞ്ഞാൽ പലർക്കും അംഗീകരിക്കാൻ മടിയാണ്‌.

publive-image

രാജ്യത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് പാർലമെന്റിലല്ല; നാഗ്പൂരിലെ സംഘപരിവാർ ആസ്ഥാനത്താണ്. കൊവിഡ് കാലത്ത് ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യരോട് ഒരു ദാക്ഷിണ്യവും കാണിക്കാത്ത ഭരണകൂടം ഫാഷിസത്തോടും പൗരത്വ നിഷേധ നിയമങ്ങൾക്കു മെതിരെ പ്രതിഷേധിച്ചവരോട് പ്രതികാരം ചെയ്യാനും സമര പോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ഗർഭിണികളടക്കമുള്ളവരെ കള്ളക്കേസെടുത്ത് ഭീകരനിയമങ്ങൾ ചുമത്തി ജയിലിലടക്കാനുമാണ് ലോക്ടൗൺ മറവിൽ ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും അബ്ദുൽ ജബ്ബാർ പറഞ്ഞു.

പാർട്ടിയുടെ സ്ഥാപക ദിനത്തിൽ 'ഉപജീവനമല്ല രാഷ്ട്രീയ പ്രവർത്തനം' എന്ന സന്ദേശമുയർത്തി രാജ്യമൊട്ടാകെ സമര സേവന രംഗത്ത് പാർട്ടി സജീവമായി നില നിൽക്കുന്നു. ഈ വിപ്ലവം മുന്നോട്ടു കുതിക്കുക തന്നെ ചെയ്യമെന്നും അദ്ദേഹം പറഞ്ഞു.  പരിപാടിയിൽ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസർ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ മൻസൂർ എടക്കാട്, അൻസാർ കോട്ടയം, സെൻട്രൽ കമ്മിറ്റി അംഗം ഫാറൂഖ് വവ്വാക്കാവ്, നസീബ് പത്തനാപുരം സംസാരിച്ചു.

Advertisment