ദമ്മാം: കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപെട്ട് പ്രയാസത്തിലായ വാടാനപള്ളി സ്വദേശിബഷീർ വീടണഞ്ഞു. ഹൌസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന ബഷീറിനു കോവിഡ് പ്രതിസന്ധി രുക്ഷമായ സാഹചര്യത്തിൽ ജോലി നഷ്ടമാകുകയും 5 മാസത്തിലധികമായി നാട്ടിൽ പോകാനും കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു.
/sathyam/media/post_attachments/194qJA4SDg58uMCwLzp3.jpg)
ബഷീറിനുള്ള വിമാന ടിക്കറ്റ് അബ്ദുൽ സലാം മാസ്റ്റർ, സലാം വാടാനപ്പള്ളി എന്നിവർ ചേർന്നു കൈമാറുന്നു.
പല തവണ ചില പ്രവാസി സംഘടനകൾ വഴി നാട്ടിൽ പോവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ ബഷീറിനു ഇന്ത്യൻ സോഷ്യൽ ഫോറം തുക്ബ ബ്ലോക്ക് കമ്മിറ്റിയുടെ ഹെല്പ് ഡസ്ക് വഴി ആവിശ്യമായ ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകിയിരുന്നു.
തുടർന്ന് സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി, കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ, റയ്യാൻ ബ്ലോക്ക് കമ്മിറ്റി അംഗം അബ്ദുൽ സലാം വാടാനപ്പള്ളി എന്നിവരുടെ ഇടപെടലിൽ ഫോറത്തിന്റെ "നാട്ടിലേക്കൊരു വിമാനടിക്കറ്റ്" പദ്ധതി പ്രകാരം ടിക്കറ്റു നൽകുകയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ലോക് ഡൌൺ കാലത്ത് തന്റെ വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സോഷ്യൽ ഫോറത്തിനും എസ്.ഡി.പി.ഐ വാടാനപളി ബ്രാഞ്ച് പ്രവർത്തകർക്കും ബഷീർ നന്ദി അറിയിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us