അൽ അഹ്സ: പാലത്തായിൽ അനാഥ പെൺകുട്ടിയെ പീടിപ്പിച്ച കേസിലെ പ്രതി ബി.ജെ.പി നേതാവ് പത്മരാജന് പോക്സോ നിയമം ചുമത്താത്തത് പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണോ എന്നു സംശയിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം അൽ -അഹ്‌സ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിയായ സംഘപരിവാർ നേതാവിനെ സംരക്ഷിക്കുന്നതിലൂടെ സർക്കാർ ആർ.എസ്.എസിന് വിടുപണി ചെയ്യുകയാണെന്നും ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
/sathyam/media/post_attachments/s5zxZgb3MN7ckS64wOiC.jpg)
ഇരയായ പെൺകുട്ടിയുടെ മൊഴി നിർണായകമായിരിക്കെ പൊലീസ് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി അന്വഷണം തുടരുമെന്ന വിശദീകരണം കേസ് അട്ടിമറിക്കാനാണ്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്റെ മൊഴിപോലും രേഖപ്പെടുത്താതെ കുറ്റവാളിയെ സംരക്ഷിക്കുന്ന അന്വഷണ ഉദ്യോഗസ്ഥന്മാരുടെ സംഘപരിവാർ അനുകൂല നിലപാട് കേരള ജനത തിരിച്ചറിയുന്നുണ്ട്.
പാലത്തായി വിഷയത്തിൽ ഇടത് മുന്നണികളുടെ മൗനം ബിജെപി സിപിഎം ബന്ധമാണ് തെളിയിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. സോഷ്യൽ ഫോറം അൽ അഹ്‌സ ബ്ലോക്ക് കമ്മിറ്റി ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് ഫൈസൽ കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറി സുജിൻ ചാവക്കാട്, മുഹമ്മദ് മൗലവി, സുധീർ മൈനാഗപ്പള്ളി സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us