ദമ്മാം: പാലത്തായി പീഢന കേസ് അന്വേഷിക്കുന്ന ഐ ജി ശ്രീജിത്ത് കേസ് കോടതിയിൽ നിലനിൽക്കെ തന്നെ പ്രതിയെ സംരക്ഷിക്കുന്ന രീതിയിൽ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റിആവശ്യപ്പെട്ടു.
/sathyam/media/post_attachments/bvCFyEgLPavQY9d9ynB3.jpg)
കേസിൽ ഒരു ബന്ധവുമില്ലാത്ത ഒരാളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പ്രതിയെ സംരക്ഷിക്കുന്ന തരത്തിൽ കേസിന്റെ വിശദാശം വെളിപ്പെടുത്തിയ ഐ ജി ശ്രീജിത്ത് നടത്തിയത് ഗുരുതരമായ ചട്ടലംഘനവും പ്രതിയെ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
നിയമലംഘനം നടത്തിയ ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയും പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്സോ നിയമം ചുമത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ച് നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ പേരൂർ, ജനറൽ സെക്രട്ടറി ഷാൻ ആലപ്പുഴ, സിറാജ് പായിപ്പാട് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us