റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
റിയാദ്: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട ഫിലിപ്പിനോ സ്വദേശി മാർഗ്ഗറിതോ(65) യുടെ മയ്യിത്ത് സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിനേ തുടർന്ന് റിയാദിൽ കബറടക്കി. കഴിഞ്ഞ 30 വർഷമായി ജംജൂം കമ്പനിയിൽ മെയ്ന്റെനൻസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജൂൺ എട്ടാം തിയതി കൊവിഡു ലക്ഷണങ്ങളുമായി സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മാർഗ്ഗറിതോനെ അസുഖം മൂർചിച്ചതിനെ തുടന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. രോഗം മൂർഛിച്ചതിനെ തുടർന്ന് ജൂൺ ഇരുപത്തിയേഴിന് മരണപ്പെടുകയായിരുന്നു.
Advertisment
/sathyam/media/post_attachments/CtNazSSf30TFNbv8HTdn.jpg)
ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫെയർ വോളണ്ടിയർ അഷറഫ് വേങ്ങൂരിന്റെ നേതൃത്വത്തിലുള്ള വെൽഫെയർ ടീം രേഖകൾ തയ്യാറാക്കി മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നൽകി റിയാദിലെ മൻസൂരിയ കബർസ്ഥാനിൽ കബടക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us