പാലത്തായി പീഡനക്കേസ്; പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുക:

New Update

ദമ്മാം: പാലത്തായിയിൽ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ ദുർബലമായ വകുപ്പുകൾ മാത്രം ചാർത്തി നൽകിയ കുറ്റപത്രം പിൻവലിക്കുകയും പോക്സോ പ്രകാരം അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

ഉപദേശക സംഘത്തിന്റെ വൃത്തത്തിൽ നിന്നും പുറത്തു കടന്നു ചുറ്റും നടക്കുന്ന സംഭവങ്ങൾ കാര്യ ഗൗരവത്തോടെ നോക്കിക്കാണാനും നടപടിയെടുക്കാനുമുള്ള ആർജ്ജവം മുഖ്യമന്ത്രിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ അവശേഷിക്കുന്ന കേരളം കൂടി ഇടതിനെ കയ്യൊഴിയും. ക്രൈം റെക്കോർഡിൽ ഇടം നേടിയ ഉദ്യോഗസ്ഥനെക്കൊണ്ടാണ് പാലത്തായി കേസ് അന്വേഷിപ്പിച്ചിട്ടുള്ളത്.

തുടക്കം മുതലേ പ്രതിക്കനുകൂലമായ നിലപാടുകളാണ് പോലിസിൽ നിന്നും ഉണ്ടായിട്ടുള്ളത്. കോവിഡ് കാലമായത്കൊണ്ട് പ്രക്ഷോഭങ്ങൾ ഉണ്ടാകില്ല എന്ന മിഥ്യാ ധാരണ യായിരിക്കാം ഈ കേസിൽ ഉണ്ടായിട്ടുള്ളത്. പൊതുസമൂഹം ജാഗ്രത യോടെയാണ് കാര്യങ്ങളെ വീക്ഷിക്കുന്നതെന്ന ബോധം സർക്കാരിനും പോലിസിനും ഉണ്ടാകുന്നത് നല്ലതാണ്.

പാലത്തായി കേസിൽ ബി.ജെ.പി ‌നേതാവായ പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുന്നത് വരെ പൊതു സമൂഹം ഇരയുടെ കൂടെയുണ്ടാകുമെന്ന് സർക്കാരും പോലിസും മനസിലാക്കണമെന്നും സോഷ്യൽ ഫോറം മുന്നറിയിപ്പ് നൽകി. ഓൺലൈൻ മീറ്റിങ്ങിൽ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട്, ജനറൽ സെക്രട്ടറി സുബൈർ നാറാത്ത്, ഹനീഷ് കരുനാഗപ്പള്ളി, റിനീഷ് കണ്ണൂർ, സിദ്ദിഖ് എടക്കാട് സംസാരിച്ചു.

Advertisment