ഇഖാമയും ശംബളവുമില്ലാതെ മുപ്പതോളം തൊഴിലാളികൾ ദുരിതത്തിൽ.

New Update

ദമ്മാം: താമസ രേഖയും ശമ്പളവുമില്ലാതെ മലയാളികളടക്കം മുപ്പതോളം തൊഴിലാളികൾ ദുരിതത്തിൽ. ദമ്മാം മിന പോർട്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ ദുരിതത്തിൽ കഴിയുന്ന ഇവർ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ ലേബർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു.

Advertisment

publive-image

ദുരിതതതൈലായ തൊഴിലാളികൾ സാമൂഹ്യ പ്രവർത്തകൻ മൻസൂർ എടക്കാടിനൊപ്പം.

ദിവസങ്ങൾക്കു മുൻപ്‌ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട് ഇവരെ സന്ദർശിക്കുകയും വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നു. ഭക്ഷണത്തിനും മറ്റും ബുദ്ദിമുട്ടിലായ ഇവർക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ സോഷ്യൽ ഫോറം വോളണ്ടിയർമാർ എത്തിച്ചു നൽകി.

തുടർന്ന് നിയമ വശങ്ങൾ പടിക്കുകയും റിയാദ് ഇന്ത്യൻ എംബസിയിൽ നിന്നും കേസിൽ ഇടപെട്ട് നിയമസഹായവും മറ്റും ചെയ്യാനുള്ള അനുമതി പത്രം വാങ്ങി മക്തബൽ അമലിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ഇവരിൽ പലരുടെയും ബന്ദുക്കൾ മരണപ്പെട്ടപ്പോൾ പോലും നാട്ടിൽ അയക്കാതെയും
വെക്കേഷൻ കാലാവധി കഴിഞ്ഞിട്ടും കമ്പനി നാട്ടിൽ പോകാൻ അനുവദിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. രോഗങ്ങൾ കൊണ്ട് പ്രയാസപെടുന്ന പലരും ഇൻഷുറൻസ് ഇല്ലാത്തതിനാൽ ആശുപത്രികളിൽ പോലും പോവാൻ പറ്റാത്ത നിസ്സഹായവസ്ഥയിൽ ആണ് ഉള്ളത്.

20 വർഷത്തോളമായി ജോലി ചെയ്യുന്ന പലരും സർവ്വീസ് മണി ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ലെന്നും ഇവർ പരാതി പറയുന്നു. എത്രയും പെട്ടെന്ന് താമസരേഖ ശരിയാക്കി കിട്ടാനുള്ള കുടിശികയും വാങ്ങി പ്രായമായ മാതാപിതാക്കളെയും, പ്രിയപ്പെട്ടവരെയും കാണാനുള്ള പ്രാർത്ഥനയിലാണ് ഇവർ. ദുരിതത്തിലായ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണസൗകര്യവും, നിയമസഹായവും ഇന്ത്യൻ സോഷ്യൽഫോറം ഉറപ്പ് നൽകി.

Advertisment