കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ യു.പി സ്വദേശി സോഷ്യൽ ഫോറം സഹായത്താൽ നാടണഞ്ഞു

New Update

വാദി ദവാസിർ: കോവിഡ് പ്രതിസന്ധിയിൽ സ്വന്തം സ്ഥാപനം പൂട്ടുകയും വിവിധ രോഗങ്ങളാല്‍ ദുരിതത്തിലാകുകയും ചെയ്ത യു.പി ഗോറാപൂറിലെ മറാജ് ഗഞ്ച് സ്വദേശി മുഹമ്മദ് സഫീറുല്ല ഖാൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാടണഞ്ഞു. ഒരുവർഷം മുൻപ് സൗദിയിൽ എത്തിയ സഫീറുള്ള ഖാൻ മേൽവാടകക്ക് ബാർബർ ഷോപ്പ് നടത്തിവരുകയായിരുന്നു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കൺവീനർ ലത്തീഫ് മാനന്തേരി മുഹമ്മദ് സഫീറുല്ല ഖാന് യാത്രാ രേഖകൾ കൈമാറുന്നു.

ഇതിനിടെ കണ്ണിനു കാര്യമായ അസുഖം ബാധിച്ചതിനാൽ ചികിത്സക്കായ് നാട്ടിലേക്ക് പോകുകയും കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ് സൗദിയിലേക്ക് തിരുച്ചു വരുകയും ചെയ്തു. ഇതിനിടെ സൗദിയിൽ കോവിഡ് വ്യാപകമാകുകയും ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി ലഭിക്കാതിരിക്കുകയും ചെയ്തതോടെ മുഹമ്മദ് സഫീറുല്ല മാസങ്ങളോളം ജോലിയില്ലാതെ റൂമിൽ കഴിയേണ്ടിവന്നു. കടയുടെ വാടകയോ കറണ്ടു ബില്ലോ അടക്കാൻ നിർവ്വാഹമില്ലാതെയായി.

ഇതിനിടയിൽ ഇയാൾക്ക് കിഡ്നി സംബന്ധമായ അസുഖം പിടിപെടുകയും ചികിത്സക്കായി വീണ്ടും നാട്ടിലേക്ക് പോകാൻ ശ്രമം ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പോൺസറെ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ വാടകയും കരണ്ടു ബില്ലും അടക്കാതെ നാട്ടിലേക്ക് പോകാൻ കഴിയില്ലെന്നും ബില്ലടക്കാൻ സ്പോൺസർ ആവശ്യപ്പെടുകയും ചെയ്തു. ജോലിയോ കൂലിയോ ഇല്ലാതെ കഴിയുന്ന ഈ സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രയാസത്തിലായ സഫീറുല്ല ഇന്ത്യൻ സോഷ്യൽ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കൺവീനർ ലത്തീഫ് മാനന്തേരിയുമായി ബന്ധപ്പെടുകയായിരുന്നു.

സോഷ്യൽ ഫോറം പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ആവശ്യമായ ഭക്ഷ്യ കിറ്റുകളും മറ്റും നൽകുകയും ചെയ്തു. തുടർന്ന് ഫോറം വാദി ദവാസിര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ അബ്ദുല്‍ ഗഫൂര്‍ തിരുനാവായ ,ലത്തീഫ് മാനന്തേരി എന്നിവർ സ്പോൺസറുമായി സംസാരിക്കുകയും സ്പോൺസർ നാട്ടിലേക്ക് പോകാൻ എക്സിറ്റടിച്ചു നൽകിയെങ്കിലും വിമാന ടിക്കറ്റിനുള്ള കാശ് ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ത്യൻസോഷ്യൽ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റി നൽകിയ ടിക്കറ്റിൽ ഇന്‍ഡിഗോ വിമാനത്തിൽ മുഹമ്മദ് സഫീറുല്ല ഖാൻ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകുകയും ചെയ്തു.

Advertisment