ബിജെപി നേതാവ് പ്രതിയായ പീഡനകേസ് പുനരന്വേഷിക്കണം സോഷ്യൽ ഫോറം

New Update

ഖഫ്ജി: ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പീഡനകേസ് പുനരന്വേഷിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക്ക് പ്രസിഡൻറ് ഹനീഫ കൂവപ്പാടി അദ്ധ്യക്ഷത വഹിച്ച പരിപാടി സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പരിപാടിക്ക് ഐക്യദാർഡ്യം അർപ്പിച്ചു കൊണ്ട് വിമൻ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് റെയ്ഹാനത്ത് ടീച്ചർ, സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര തുടങ്ങിയവർ സംബന്ധിച്ചു.
ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിന്റെ ആഭ്യന്തരം ആർ.എസ്.എസിനു വിടുപണി ചെയ്യുന്ന തരത്തിലാണ് പാലത്തായി കേസിൽ തുടക്കം മുതൽ കാണാൻ സാധിച്ചെതെന്നും പെൺകുട്ടിക്ക് നീതി ലഭിക്കും വരെ വിമൻ ഇന്ത്യ മൂവ്മെന്റ് കൂടെ ഉണ്ടാകുമെന്നും റെയ്ഹാനത്ത് ടീച്ചർ പറഞ്ഞു.

കേരള ചരിത്രത്തിൽ ആദ്യമായിട്ടാവണം 9 വയസ്സു മാത്രം പ്രായമായ പെൺ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ട് പൊക്സൊ നിയമം പോലും ചാർത്താൻ പറ്റാത്ത അഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയും, നാട്ടിലെ എം.എൽ.എയും ശിഷു ക്ഷേമ മന്ത്രിയും തികഞ്ഞ അനാസ്ഥയാണ് ഈ വിഷയത്തിൽ എടുത്തിട്ടുള്ളതെന്നും ഇരക്ക് നീതി ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്നും
ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഖഫ്ജി ഏരിയ സെക്രട്ടറി റിയാസ് കൊല്ലായി, വിമൻസ് ഫ്രറ്റേണിറ്റി ഫോറം അൽഖോബാർ ഘടകം പ്രസിഡൻറ് അസീല ഷറഫുദ്ദീൻ, സോഷ്യൽ ഫോറം ബ്ലോക്ക് സിക്രട്ടറി ഷിഹാബ് വണ്ടൂർ, ബ്ലോക്ക് കമ്മിറ്റി അംഗം ജംഷീർ കൂത്തുപറംബ് സംസാരിച്ചു.

Advertisment