സയ്യിദ് സലാഹുദ്ധീൻ വധം; പോലീസസ്-ആർ.എസ്.എസ് ഒത്തുകളി അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം.

New Update

ദമ്മാം: കണ്ണൂർ കണ്ണവത്ത്  എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് സലാഹുദ്ധീൻ തങ്ങളെ
ആർ.എസ്.എസ് ഭീകരവാദികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യ പ്രതികളായ ആർ.എസ്. എസ് ക്രിമിനലുകളെ പിടിക്കാൻ കഴിയാഞ്ഞത് ആർ.എസ്.എസും  പോലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ എന്നും ഇത് അവസാനിപ്പിച്ച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യൻ  സോഷ്യൽ ഫോറം അൽ ജമഈൻ ബ്രാഞ്ച്  കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറത്തിൽ പുതുതായി അംഗത്വം എടുത്തവർക്കു സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട് മെമ്പർഷിപ്പ്  നൽകി

കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഫാഷിസ്റ്റ് വർഗ്ഗീയ കോമരങ്ങൾക്ക് വിടു പണി  ചെയ്യാതെ നീതി നടപ്പിലാക്കാൻ തയ്യാറാകണം. ഇതുമായി നടക്കുന്ന ഏതു പ്രക്ഷോഭ പരിപാടികൾക്കും സോഷ്യൽ ഫോറം ശക്തമായ പിന്തുണ നൽകും. പരിപാടിയിൽ അൽ ജമഈൻ ബ്രാഞ്ച് പ്രസിഡന്റ് സലാഹുദ്ദിൻ തൊളിക്കോട്  അധ്യക്ഷത വഹിച്ചു. സോഷ്യൽ  ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്  മുഖ്യ പ്രാഭാഷണം നടത്തി.

ബ്ലോക്ക് ജനറൽ സെക്രട്ടറി ഷറഫുദ്ദിൻ ഇടശ്ശേരി, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റാഫി കല്ലമ്പലം സംസാരിച്ചു. ജഹ്ഫർ അഞ്ചൽ, നജാത്ത് നിലമേൽ, സിദ്ധീഖ് കല്ലമ്പലം, സജാദ് കല്ലമ്പലം സംബന്ധിച്ചു. കൺവെൻഷനിൽ സോഷ്യൽ ഫോറത്തിൽ പുതുതായി അംഗത്വമെടുത്തവർക്ക് സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട് മെമ്പർഷിപ്പ്  നൽകി സ്വീകരിച്ചു.

Advertisment