പ്രാർത്ഥനയോടെ കുടുംബം. ബദറുദ്ധീനെ നാട്ടിലേക്ക്‌ അയക്കുന്നതിനുള്ള ശ്രമം തുടരുന്നുഎമ്പസിയുടെ പ്രധിനിധി ഹോസ്പിറ്റലിൽ സന്ദർശനം നടത്തി .

New Update

ദമ്മാം: നെഞ്ചു വേദനയെ തുടർന്ന് തളർന്ന് വീണ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ധീനെ സാമൂഹിക പ്രവർത്തകർ നാട്ടിലേക്ക്‌ അയക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ ആഴ്ച ബദറുദ്ധീനെ സെൻട്രൽ ഹോസ്പിറ്റലിൽ എംബസ്സിയുടെ പ്രധിനിധി സന്ദർശനം നടത്തി. എംബസ്സി വോളന്റിയരും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനുമായ സലിം മുഞ്ചക്കലിനെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ജീവ കാരുണ്യ വിഭാഗം കൺ വീനർ സലീം മുഞ്ചക്കൽ, ഇബ്രാഹിം ചാവക്കാട്, മൻസൂർ തിരുവനന്തപുരം എന്നിവർ ബദറുദ്ധീന ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ.

ആരോഗ്യനില അതീവ സങ്കീർണതയിൽ തുടുരുകയാണെങ്കിലും വിദഗ്ധ ചികിത്സക്ക് വിമാനമാർഗം നാട്ടിലെത്തിക്കാൻ ഡോക്ടർ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് അനുമതി നൽകിയത്. ദമ്മാമിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് സ്ട്രക്ച്ചർ സൗകര്യത്തോടു കൂടിയുള്ള വിമാന സർവീസ് ഇല്ലാത്തുകൊണ്ടും സങ്കീർണമായ ആരോഗ്യസ്ഥിതി പരിഗണിച്ചു കൊണ്ടും എയർ ആംബുലൻസ് അടക്കമുള്ള സാധ്യതകൾ പരിഗണിച്ചു വരികയാണ്.

2018 നവംബർ മാസാവസാനം ദമ്മാം നാരിയയിലുള്ള കമ്പനിയിൽ ജോലിയിലേർപ്പെട്ടിരി ക്കെയാണ്‌ ബദറുദീന്‌ നെഞ്ചു വേദന അനുഭവപ്പെട്ടത്‌. ഉടൻ തന്നെ ദുലൈ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പികുകയും നില വഷളായതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിലേക്ക്‌ മാറ്റുകയുമായിരുന്നു.

തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ നിരന്തരംആശുപത്രിയിലെത്തി രോഗവിവരങ്ങൾ അന്യേഷിച്ചു കൊണ്ടിരുന്നെങ്കിലും ഐ.സി.യു വിൽ പ്രവേശിപ്പിക്ക പ്പെട്ട ബദറുദ്ധീന്റെ നില പലപ്പോഴും മോശമായി തുടരുന്നതിനാൽ നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിനുള്ള ശ്രമങ്ങളെ ഡോക്ടമാർ നിരുത്സാഹപ്പെടുത്തുകയായിരുന്നു.

എന്നാൽ ആരോഗ്യ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്ന മുറക്ക് നാട്ടിലേക്ക്‌ കൊണ്ട്‌ പോകാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക്‌ നേരിട്ട്‌ വിമാനമില്ലാത്തത്‌ വലിയ പ്രയാസം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട്‌ കൊണ്ടിരുന്ന ഇന്ത്യൻ സോഷ്യൽ ഫോറം കിഴക്കൻ പ്രവിശ്യാ വെൽഫെയർ വിഭാഗം കൺവീനർ സലിം മുഞ്ചക്കൽ വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ട്‌ വരികയും, എംബസിയുടെ കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തി സലിം മുഞ്ചക്കലിനൊപ്പം ബദറുദ്ദീനെ സന്ദർശ്ശിക്കുകയും ചെയ്തു. ബദറുദ്ദീന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥൻ അദ്ദേഹത്തെ നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിനുള്ള എല്ലാവിധ പിന്തുണയും അറിയിക്കുകയായിരുന്നു.

 

Advertisment