എസ് ഡി പി ഐ സ്ഥാനാർത്ഥി അജ്മൽ ഇസ്മായീലിന്റെ വിജയത്തിനായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദയിൽ സൗദി - വാമനപുരം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

New Update

ജിദ്ദ: എസ്.ഡി.പി.ഐ. സംസ്ഥാന ട്രഷററും വാമനപുരം മണ്ഡലം സ്ഥാനാർത്ഥിയുമായ അജ്മൽ ഇസ്മായീലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ത്യൻ സോഷ്യൽ ഫോറം വാമനപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ കൺവെൻഷൻ അണികൾക്ക് ആവേശമായി.

Advertisment

publive-image

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫിനോടപ്പമാകുമ്പോൾ പെരുംകള്ളന്മാരെന്ന വിളികേൾക്കുക്കയും അധികാരക്കൊതിയാൽ ഇടതിലേക്ക് ചാടിയാൽ പുണ്യാളനാകുന്നതും അതേ സമയം സംഘപരിവാറിനോട് രഹസ്യ ബാന്ധവത്തിനുള്ള നീക്കം നടത്തുകയും ചെയ്യുന്ന കപട മുഖംമൂടിയണിഞ്ഞവരെ തിരിച്ചറിയാൻ വോട്ടർമാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വജന പക്ഷപാതവും പിൻവാതിൽ നിയമനവും നടത്തി സംസ്ഥാനത്തെ ഉദ്യോഗ മേഖല തങ്ങളുടേത് മാത്രമാക്കുന്ന സി.പി.എമ്മിന്റെ കുടിലതന്ത്രം അഭ്യസ്തവിദ്യരായ യുവതീയുവാക്ക ളുടെ ഭാവിയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം മണ്ഡലം എസ്.ഡി.പി.ഐ. സ്ഥാനാർഥി അജ്മൽ ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി.

അന്വേഷണ ഏജൻസികളും സുപ്രീം കോടതിയും തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും കുത്തിപ്പൊക്കി ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്ന ജോസ് കെ. മാണിയുടെയും അദ്ദേഹത്തെ സംരക്ഷിക്കുന്ന ഇടതു മുന്നണിയുടെയും ഉള്ളിലിരിപ്പ് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന് നേട്ടമുണ്ടാക്കുന്ന വിധം ഒളിഞ്ഞും തെളിഞ്ഞും ബാന്ധവമുണ്ടാക്കുന്നതിൽ ഇരു മുന്നണികളും തമ്മിൽ ഒട്ടും വ്യത്യാസമില്ല. സംസ്ഥാനത്തിന്റെ പൊതു സമ്പത്ത് വിദേശ കുത്തകക ൾക്ക് അടിയറവെക്കാനുള്ള നടപടികളിലൂടെ മോഡി സർക്കാരും പിണറായി സർക്കാരും തമ്മിലുള്ള സാമ്യം കൂടുതൽ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരം മണ്ഡലത്തിലെ വോട്ടമാരുടെ അകമഴിഞ്ഞ സഹായം ലഭ്യമാക്കാൻ പ്രവാസലോകത്തു നിന്നുള്ള സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisment