ബദൽ രാഷ്ട്രീയത്തിന് കരുത്തു പകരുക: ഇന്ത്യൻ സോഷ്യൽ ഫോറം അൽഖോബാർ

New Update

ദമ്മാം: ഇന്നത്തെ സാഹചര്യത്തിൽ ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിച്ചി രിക്കുകയായാണെന്നും ഫാഷിസത്തിനെതിരെ എസ് ഡി പി ഐ മുന്നോട്ടു വെക്കുന്ന ബദൽ രാഷ്ട്രീയത്തന് കരുത്ത് പകരാൻ സംസ്ഥാനത്തെ 10 മണ്ഡലങ്ങളിലെ എസ്‌ ഡി പി ഐ സ്ഥാനാർത്ഥികളുടെ വിജയത്തിനയായി പ്രവർത്തിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി അംഗം റഹീം വടകര അഭ്യർത്ഥിച്ചു.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം അൽഖോബാറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻ ഷനിൽ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി അംഗം റഹീം വടകര സംസാരിക്കുന്നു.

സോഷ്യൽ ഫോറം അൽഖോബാർ തുഖ്ബ ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക്‌ പ്രസിഡന്റ്‌ റഷീദ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ഫോറം സെൻട്രൽ കമ്മിറ്റി അംഗം ഫാറൂഖ് വവ്വാക്കാവ്, സ്റ്റേറ്റ് സെക്രട്ടറി നാസർ ഒടുങ്ങാട്ട്, അഷ്‌റഫ്‌ മേപ്പയൂർ, ഹബീബ് കൊടുവള്ളി സംസാരിച്ചു. അഷ്‌റഫ്‌ മുക്കം, ഗഫൂർ കൊണ്ടോട്ടി, ഷിബു സുലൈമാൻ, ബഷീർ വയനാട് നേതൃത്വം നൽകി.

Forward

Advertisment