ദമ്മാം : ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഫാഷിസ്റ്റുകളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്‌തു. ഇത് ഓരോ മതേതര വിശ്വാസിയുടെയും കടമയാ ണെന്നും അതിനു ഏറ്റവും നല്ല സമയമാണ് 2019ലെ ലോക്സഭ തിരഞ്ഞെടു പ്പെന്നും കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം നസീബ് പത്തനാപുരം പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ സംഘപ രിവാര ഫാഷിസ്റ്റു ഭീകര ശക്തികളുടെ ഭരണം കൊണ്ട് ഇന്ത്യയിലെ സാമ്പത്തിക ഭദ്രതയും ജന ജീവിതവും പൗരന്മാരുടെ നിലനിൽപ്പിനു വരെ നിത്യ ഭീഷണിയായി മാറി.
/sathyam/media/post_attachments/YVrKncNRGVaA22wSol4N.jpg)
ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഫോറം സ്റേറ് കമ്മിറ്റി അംഗം നസീബ് പത്തനാപുരം സംസാരിക്കുന്നു
ഇന്ത്യയുടെ സംസ്കാരത്തെ ലോക രാജ്യങ്ങൾക്കു മുന്നിൽ പരിഹാസത്തിനു കാരണ മാക്കിയ ഫാഷിസ്റ്റു ഭരണ കോമരങ്ങളെ താഴെ ഇറക്കണം. ഇന്ത്യയുടെ ജനാതിപത്യത്തെ നില നിർത്തുന്നതിനും യഥാർത്ഥ ബദലിന് കരുത്തു പകരാനും എസ് ഡി പി ഐ സ്ഥാനാർ ത്ഥികളെ വിജയിപ്പിക്കാൻ പ്രവാസികൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയിൽ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അദ്ധ്യ ക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാദ് നിലമ്പൂർ, ജോ: സെക്രട്ടറി റാഫി വയനാട്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഖത്തീഫ് ഏരിയ പ്രസിഡന്റ് നസീർ ആലുവ, സെക്രട്ടറി നസീം കടക്കൽ സംസാരിച്ചു. പരിപാടിയിൽ സോഷ്യൽ ഫോറത്തിൽ പുതുതായി ആംഗത്വ മെടുത്ത പ്രവർത്തകർക്ക് മെമ്പർഷിപ് കാർഡ് വിതരണം ചെയ്തു. സിദ്ധിഖ് പാണാലി, റഈസ് കടവിൽ, സാദത്ത് തീരുർ, ഷാജഹാൻ കൊടുങ്ങല്ലൂർ, അൻസാർ കൊല്ലം, സെയ്ത് കൊണ്ടോട്ടി നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us