അഭിനവ ഗോഡ്സമാരെ അകറ്റി നിർത്തണം: സോഷ്യൽ ഫോറം, അസീർ

New Update

അബഹ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നവർ തന്നെ അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്ന ഇന്ത്യയിൽ അഭിനവ ഗോഡ്സമാരെ അകറ്റി നിർത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണമായിരുന്നു ഗാന്ധിവധം. രാഷ്ട്രപിതാ വിൻ്റെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥൂറാം വിനായക് ഗോഡ്സെയെ കഴുമരത്തിൽ ഏറ്റി എങ്കിലും ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന കേന്ദ്രസർക്കാർ അദ്ദേഹത്തെ വിശുദ്ധൻ ആക്കാനുള്ള തത്രപ്പാടിലാണ്. ഗാന്ധിയെ കൊന്നവർ ജനാധിപത്യ ഇന്ത്യ യേയും കൊന്നു കൊണ്ടിരി ക്കുന്ന സാഹചര്യത്തിൽ ഇത്തരം വർഗീയ ദുഷ്ട ശക്തികൾക്കെതിരെ യഥാർത്ഥ രാജ്യസ്നേഹികൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ലോക ശ്രദ്ധ ആകർഷിച്ച കർഷക സമരത്തെ പോലും ആർഎസ്എസ് തങ്ങളുടെ വളണ്ടിയർമാരെ ഉപയോഗിച്ച് നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ നടപ്പിലാക്കി ക്കൊണ്ട് കോർപറേറ്റുകളെ സഹായിക്കുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുഹമ്മദ് കോയ ചേലേമ്പ്ര അഭിപ്രായപ്പെട്ടു. ഖമീസ് മുശൈത്തിൽ സോഷ്യൽ ഫോറം സംഘടിപ്പിച്ച മഹാത്മാഗാന്ധി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫയർ ഇൻ ചാർജ് മൊയ്തീൻ കോതമംഗലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് പ്രസിഡണ്ട് ഇല്ല്യാസ് എടക്കുന്നം ഉദ്ഘാടനം ചെയ്തു. മീഡിയാ ഇൻചാർജ് റാഫി പട്ടർ പാലം ഉസ്മാൻ വയനാട് എന്നിവർ നേതൃത്വം നൽകി.

Advertisment