വർഗീയതക്കും ജനവിരുദ്ധ ഭരണത്തിനുമെതിരെ കേരളം വിധിയെഴുതും: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ അത് വർഗീയതക്കും ജനവിരുദ്ധ ഭരണത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മോദിയുടെ കിരാതമായ ദുർഭരണത്തിന് അറുതി വരുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വരാനിരിക്കുന്നത്.

Advertisment

publive-image

ദമ്മാമിൽ ചേർന്ന ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന സമിതി യോഗം

പിണറായി സർക്കാർ തുടരുന്ന മുസ്ലിം ദലിത് - ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള അവഗണനക്കും സംവരണ അട്ടിമറിക്കും കോർപ്പറേറ്റ് ദാസ്യത്തിനുമെതിരെയും ബാലറ്റി ലൂടെ കേരള ജനത നൽകുന്ന താക്കീത് കൂടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. "യഥാർത്ഥ ബദൽ' എന്ന ആശയവുമായി 10 മണ്ഡലങ്ങളിൽ മത്സരിച്ച എസ്ഡിപിഐ ഈ തിരഞ്ഞെ ടുപ്പിൽ കരുത്ത് തെളിയിക്കും. സോഷ്യൽ ഫോറം സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ദമ്മാമിൽ ചേർന്ന കേരള സ്റ്റേറ്റ് കമ്മിറ്റി വിലയിരുത്തി.

publive-image

കേരളത്തിൽ റെക്കോർഡ് പോളിംഗ് കാഴ്ചവെച്ച മുഴുവൻ വോട്ടർമാരെയും പ്രത്യേ കിച്ച് തിരുവനന്തപുരത്ത് താമര വിരിയാതിരിക്കാൻ പ്രതിരോധം തീർത്ത എസ് ഡിപി ഐ ഉൾപ്പെടെയുള്ള മുഴുവൻ സംഘടനകളെയും ഇന്ത്യൻ സോഷ്യൽ ഫോറം അഭിനന്ദി ക്കുന്നു. പ്രവാസ ലോകത്ത് നിന്ന് സജീവമായി ഇലക്ഷൻ പ്രചാരണം നടത്തുകയും പിന്തുണക്കുകയും ചെയ്ത സോഷ്യൽ ഫോറം പ്രവർത്തകർ, അനുഭാവികൾ തുടങ്ങി മുഴുവൻ പ്രവാസി സമൂഹത്തിനും യോഗം നന്ദി രേഖപ്പെടുത്തി.

ദമ്മാമിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രസിഡൻറ് നാസർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ജന.: സെക്രട്ടറി മുബാറക്ക് ഫറോക്ക് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തെ യോഗം ശക്തമായി അപലപിക്കുകയും ശ്രിലകൻ ജനതക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിക്കുകയും ചെയതു. ഈ വരുന്ന റമദാനിൽ സോഷ്യൽ ഫോറം ബ്രാഞ്ച് തലങ്ങളിൽ ഇഫ്താർ മീറ്റുകൾ സംഘടിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൂടുതൽ സജീവമാകാനും യോഗം തീരുമാനിച്ചു. റഹിം വടകര, നസീബ് പത്തനാപുരം, റഷീദ് പാലക്കാട്, നാസർ ഒടുങ്ങാട്, അൻസാർ കോട്ടയം, അഷ്റഫ് മേപ്പയ്യൂർ, സുബൈർ നാറാത്ത്, സലിം മുഞ്ചക്കൽ, കുഞ്ഞിക്കോയ, അഹമ്മദ് യൂസുഫ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment