റമദാനിലെ ആത്മീയ ഊർജ്ജം സഹജീവികളുടെ പ്രയാസങ്ങൾക്ക് അത്താണിയാകണം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: റമദാനിലെ ആത്മീയ ഊർജ്ജം സഹജീവികളുടെ പ്രയാസങ്ങൾക്ക് അത്താണി യാകാൻ ഉപകരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ സംഗമം അഭിപ്രായ പ്പെട്ടു. സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമ ത്തിൽ വൈസ്‌ പ്രസിഡന്റ് മുഹമ്മദ് കക്കോവ് അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം മേഖല സെക്രട്ടറി സിറാജുദ്ധീൻ ശാന്തി നഗർ റമദാൻ സന്ദേശം നൽകി.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമ ത്തിൽ സിറാജുദ്ദീൻ ശാന്തി നഗർ സൻസാരിക്കുന്നു.

റമദാൻ മാസം കേവല ആചാര അനുഷ്ടാനങ്ങൾക്കപ്പുറം കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവക്കുന്നവർക്ക് കൈത്താങ്ങാകാനുള്ള ഊർജ്ജം റമദാനിലൂടെ സംഭരിക്കാൻ വിശാസികൾക്ക് കഴിയണമെന്ന് അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. നിരവധിപേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ അൻഷാദ് ആലപ്പുഴ, യൂനുസ് വട്ടക്കുളം സംസാരിച്ചു. സജീർ തിരുവനന്തപുരം,ഖാലിദ് ബാഖവി,ശംസുദ്ധീൻ പൂക്കോട്ടുംപ്പാടം,നൂറുദ്ധീൻ കരുനാഗപ്പള്ളി, മുഹമ്മദ് കിഴിശ്ശേരി, ജലീൽ വളാഞ്ചേരി,നജീബ് കൊല്ലം, ബഷീർ തിരൂർ ,ആൻഷാദ് കൊല്ലം നേതൃത്വം നൽകി.

Advertisment