അൽ ഖോബാർ: ഗൾഫ് രാജ്യത്തെകുറിച്ച് കൃത്യമായി ബോധമില്ലാത്ത ഉപദേശകരാണ് പിണറായി വിജയന് ഉപദേശം നൽകുന്നതെന്നും അതിന്റെ ഭാഗമായാണ് പ്രവാസിവിരുദ്ധ തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ പി.എ.എം ഹാരിസ് അഭിപ്രായപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന പ്രവാസി വിരുദ്ധ സമീപനങ്ങൾക്കെതിരെ ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/mzUc9XOkisDoBjDoYaJR.jpg)
ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ സമ്മേളനം.
യൂറോപ്പിൽ നിന്ന് വരുന്നവർക്ക് ഇല്ലാത്ത കോവിഡ് പരിശോധന ഗൾഫിൽ നിന്നും വരുന്നവർക്ക് വേണമെന്ന നയം ഗൾഫ് പ്രവാസികളോട് കാണിക്കുന്ന കടുത്ത വിവേചനമാണ്. ഇതിനെതിരെ പ്രവാസികൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ രണ്ടാം തരം പൗരൻമാരായി കാണുന്ന സർക്കാരുകൾക്കെതിരെ നടന്ന പരിപാടിയിൽ പ്രവാസലോകത്തെ സാമൂഹിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ലോകം മുഴുവൻ വ്യാപിച്ച മഹാമാരിയിൽ സൗദി അറേബ്യയിൽ ജോലിയില്ലാതെയും, രോഗം പിടിപ്പെട്ടും പല രീതിയിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികളാണ് സർക്കാരുകൾ സ്വീകരിക്കേണ്ടതെന്നും, പ്രവാസികളെ പ്രയാസത്തിലാക്കുന്ന തീരുമാനങ്ങളിൽ നിന്ന് ഗവൺമെന്റ് പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളത്തിൽ പി.എം. നജീബ് (ഒ ഐ സി സി), നാസർ കൊടുവള്ളി (ഇന്ത്യൻ സോഷ്യൽ ഫോറം), ആലിക്കുട്ടി ഒളവട്ടൂർ (കെ എം സി സി), അബ്ദുൽ സലാം മാസ്റ്റർ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), ഡോ. സിന്ധു ബിനു (വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തക) നവാസ് ജാനെ (സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്), മുഹ്സിൻ ആറ്റാശ്ശേരി (പ്രവാസി സാംസ്കാരിക വേദി), അസീല ഷറഫുദ്ധീൻ (വിമൻസ് ഫ്രറ്റേണിറ്റി ഫോറം) സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ഖോബാർ ബ്ലോക്ക് പ്രസിഡന്റ് മൻസൂർ പൊന്നാനി, സെക്രട്ടറി അഹമ്മദ് കബീർ, അനസ്, അബ്ദുൽ റഹീം വടകര സംബന്ധിച്ചു. കെ എം നസീബ് പരിപാടി നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us