പട്ടിണി മൂലം കുട്ടികള്‍ മണ്ണുതിന്ന സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

അൽ-ഖോബാർ: പട്ടിണി സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ മണ്ണുതിന്ന സംഭവം കേരള ത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഷമാലിയ ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. പട്ടിണിമൂലം അമ്മ നാല് കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണു. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍

Advertisment

publive-image

കേരളത്തില്‍ ഇനിയും ഉണ്ടാവാതിരിക്കാൻ വേണ്ട സത്ത്വര നടപടികൾ സ്വീകരിക്കാാൻ സർക്കാർ ജാഗ്രത കാണിക്കണമെന്നും, സംഭവത്തില്‍ സമഗ്രമായ അന്വേഷണവും പരിശോധനയും നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ബ്രാഞ്ച് പ്രസിഡന്റ് അഷ്റഫ് പാലക്കാട് അധ്യക്ഷത വഹിച്ചു. ഖോബാർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി മൻസൂർ പൊന്നാനി ഉദ്ഘാടനം ചെയ്തു. മൂസകുട്ടി, ഹബീബ് കൊടുവള്ളി , ഷെരീഫ് കോട്ടയം സംസാരിച്ചു.

Advertisment