പ്രവാസികളിൽ ആത്മ വിശ്വാസമേകി ഐ എസ് എഫ് വിർച്ച്വൽ മീറ്റ്‌.

New Update

ദമ്മാം: കോവിഡിന്‌ ശേഷം വിദഗ്‌ദ്ധ മേഘലകളിലെ തൊഴിലാളികളെ കാത്തിരിക്കുന്നത്‌ വലിയ തൊഴിൽ സാധ്യതകളാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്‌ദ്ധനും എക്സ്‌പ്രസ്സ്‌ മണി ഡയറക്റ്ററുമായ ആൽബിൻ ജോസഫ്‌ അഭിപ്രായപ്പെട്ടു. കോവിഡിന്‌ ശേഷം എന്ത്‌? എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കോവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ ലോകമാസകലം തൊഴിൽ മേഘലയിലുണ്ടായ ഗണ്യമായ പ്രതിസന്ധിയും സ്താപനങ്ങൾ പലതും അടച്ചുപൂട്ടിയതും പ്രവാസി സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക, മാനസിക വ്യധകൾക്ക്‌ പരിഹാരമെന്നോണമായിരുന്നു പരിപാടി.
ആശങ്കകൾപ്പുറം യാധാർദ്ധ്യ ബോധത്തോടെയും സമചിത്തതയോടെയും കാര്യങ്ങളെ സമീപിക്കാൻ നമുക്കായാൽ ഭയപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷിതത്വത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ലോക്ക്‌ ഡൗണുകൾ പ്രഖ്യാപിച്ചിരുന്നു. മാസങ്ങളോളം വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചതും, വിമാനമടക്കമുള്ള യാത്രാ സർവ്വീസുകൾ മുടങ്ങിയതും, പ്രമുഖ വ്യാപാര വ്യവസായ സ്താപനങ്ങളെല്ലാം അടഞ്ഞു കിടന്നതും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സ്തിതിയിൽ ഗുരുതരമായ പ്രത്യാഘാതമാണ്‌
ഉണ്ടാക്കിയിട്ടുള്ളത്.

എന്നാൽ കോവിഡാനന്തിരം ഓരോ രാജ്യവും അവരുടെ പുനരുദ്ധാരണത്തിന്‌ തയ്യാറാകും. ഇവിടെ വിദഗ്‌ദ്ധ മേഘലകളിൽ തൊഴിൽ ചെയ്യുന്നവർക്ക്‌ വലിയ സാദ്ധ്യതകളുണ്ടാകും. കോവിഡ്‌ നമുക്ക്‌ പല പ്രയാസങ്ങളും നൽകിയെങ്കിലും പുതിയ പഠനത്തിനും പുതിയ മേഘലകൾ കണ്ടെത്തുന്നതിനും വലിയ അവസരങ്ങൾകൂടി സമ്മാനിച്ചിട്ടുണ്ട്‌.

ആരോഗ്യ മേഖല, ഹയ്‌ജീൻ ഫുഡ്‌ ഇണ്ടസ്ട്രി, കാർഷിക മേഖല, നിർമ്മിത ബുദ്ധിയിൽ അതിഷ്ടിധമായ സാങ്കേതിക മേഖല, ഓൺ ബിസിനസ്, തുടങ്ങിയവ കോവിഡാനന്തിരം വലിയ കുതിച്ച്‌ ചാട്ടം പ്രതീക്ഷിക്കാവുന്ന മേഘലകളാണ്‌. വെയർ ഹൗസിംഗ്‌ പോലുള്ള മേഘലകളിൽ തൊഴിൽ നഷ്‌ടത്തിനും സാധ്യതയുണ്ട്‌. ബഹുഭൂരിപക്ഷം ആളുകളും തൊഴിൽ ചെയ്യുന്ന വിവിധ തരത്തിലുള്ള അവിദഗ്‌ദ്ധ തൊഴിൽ മേഘലയിൽ സർക്കാർ കേന്ദ്രീക്രിതമായ നിലയിലൊ സ്വന്തം നിലയിലൊ വൈദഗ്‌ദ്ധ്യം നേടൽ അനിവാര്യമായി വരും. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ നോർക്ക പോലുള്ള സർക്കാർ ഏജൻസികളെ സമീപിച്ച് വിവിധ പദ്ധതികൾക്ക് സഹായങ്ങൾ തേടാവുന്നതുമാണു.

ജീവിത രീതികളിൽ കൃത്യമായ കാഴ്ച്ചപ്പാട്‌ ഓരോരുത്തരും കൂടുതൽ ഗൗരവമായി ഇനി പുലർത്തണം. വരവും ചെലവും കണക്കാക്കിയുള്ള കൃത്യമായ ബഡ്ജറ്റ്‌ ഗാർഹിക ജീവിതത്തിൽ നമ്മുടെ ഭാഗമാകണം. പ്രവാസികൾ നിക്ഷേപ സാധ്യതകൾ അന്വേഷിക്കുമ്പോൾ സർക്കാർ നേത്രുത്വം നൽകുന്ന നിക്ഷേപ പദ്ധതികൾക്ക്‌ മുൻ ഗണന നൽകണം. അത്‌ സുരക്ഷിതത്വത്തിനും നിശ്ചിത ലാഭവിഹിതം ലഭിക്കുന്നതിനും കാരണമാകും. പരിപാടിയിൽ
സാമ്പത്തിക, തൊഴിൽ മേഘലകളിൽ പ്രവാസികൾ നേരിടുന്ന ഗൗരവതരമായ നിരവധി ചോദ്യങ്ങൾക്ക്‌ അദ്ദേഹം മറുപടി നൽകി.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കോ-ഓർഡിനേറ്റർ അഷ്‌റഫ്‌ മൊറയൂർ ഉദ്ഘാടനം ചെയ്തു. ഫോറം ദമ്മാം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി അദ്ധ്യക്ഷവഹിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തവർ വളരെ ഫലപ്രദവും ആത്മവിശ്വാസം നൽകുന്നതും ആശങ്കകൾ അകറ്റുന്നതുമായിരുന്നു പരിപാടി എന്ന് വിലയിരുത്തി

Advertisment