ദമ്മാം: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ഏർപ്പെടുത്തിയ 'നാട്ടിലേക്കൊരു വിമാന ടിക്കറ്റ്' പദ്ധതിയുടെ വിതരണോദ്‌ഘാടനം സോഷ്യൽ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട് നിർവ്വഹിച്ചു. ആദ്യ ടിക്കറ്റ് ഇന്ന് ദമ്മാമിൽ നിന്ന് ഗോ എയർ വിമാനത്തിൽ യാത്ര ചെയ്യുന്ന വയനാട് സ്വദേശിക്കാണ് കൈമാറിയത് .
/sathyam/media/post_attachments/tbJWAO2iD0XZG30jGCwy.jpg)
നാട്ടിലേക്കൊരു വിമാന ടിക്കറ്റ്' പദ്ധതിയുടെ വിതരണോദ്‌ഘാടനം സോഷ്യൽ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട് വയനാട് സ്വദേശിക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
കോവിഡ് കാലത്ത് പ്രവാസികളിൽ ഏറെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്ന ഈ പദ്ധതി നിരവധി പേർക്കാണ് ആശ്വാസകരമായിരിക്കുന്നത്. ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍, ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്ന് അര്‍ഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി അംഗം നമീർ ചെറുവാടി സംബന്ധിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായുളള വിമാന സർവീസുകൾക്ക് ഭീമമായ നിരക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കിടയിൽ ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റിയർമാർ സൗദിയിലുടനീളം നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളുടെ കീഴിൽ വെൽഫെയർ വോളന്റിയർമാരുടെ പ്രത്യേക വിങ്ങുകളിലൂടെയാണ് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിച്ചത്.
ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനായി സോഷ്യൽഫോറം വ്യത്യസ്ത മാർഗങ്ങളിലൂടെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ക്രൈസിസ് മാനേജ്‌മെന്റിനായി സോഷ്യൽ ഫോറത്തിന്റെ നാല് റീജണൽ തലങ്ങളിലും, വ്യത്യസ്ത ചാപ്റ്റർ തലങ്ങളിലും ആരോഗ്യ രംഗത്ത് പരിചയമുള്ളവരടങ്ങിയ അഞ്ചംഗ മെഡിക്കൽ ടീമുകൾക്ക് രൂപം നൽകിയിരുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യൻ സോഷ്യൽ ഫോറം കൗൺസലിംഗ്, ഭക്ഷ്യ കിറ്റുകൾ, മെഡിക്കൽ സഹായം, മടക്ക യാത്ര എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് പ്രധാനമായും പ്രവർത്തനം കേന്ദ്രീകരിച്ചത്. ഇതിനായി വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ ഹെല്പ് ഡെസ്കുകളുടെ നമ്പറുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
ആക്സസ് ഇന്ത്യാ ഗൈഡൻസ് സെന്ററുമായി സഹകരിച്ച് തുടങ്ങിയ കൌൺസലിങ് സെഷനിലൂടെ മാനസിക സംഘർഷം അനനുഭവിക്കുന്ന മൂവായിരത്തോളം പ്രവാസികൾക്ക് ആശ്വാസമാകാൻ സോഷ്യൽ ഫോറത്തിന് സാധിച്ചു.അതോടൊപ്പം ലോക് ടൗണിൽ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപെട്ട് റൂമുകളിലും ഫ്‌ളാറ്റുകളിലും കഴിഞ്ഞിരുന്ന 25000 ൽപ്പരം കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകളും എത്തിച്ച് നൽകി. 500 ലധികം പേർക്ക് വിവിധ രീതിയിലുള്ള മെഡിക്കൽ സഹായങ്ങളും മരുന്നുകളും നൽകാനും സോഷ്യൽ ഫോറത്തിന് സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us