ഖത്തീഫ്: തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോൺഗ്രസുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസ് വഴി തിരിച്ചുവിടാൻ ബോധപൂർവ്വം മാധ്യമങ്ങളോട് പെരും നുണ തട്ടിവിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പോലീസ് ചോദ്യം ചെയ്യണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
/sathyam/media/post_attachments/8JFasqTsxsZlftixPDmp.jpg)
യൂത്ത് കോണ്‍ഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകരായ പ്രതികള്‍ക്ക് രമേശ് ചെന്നിത്തലയുമായുള്ള ബന്ധം ഏതു തരത്തിലുള്ളതാണെന്ന് പോലീസ് അന്വേഷിക്കണം. 'കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നും, കൊലയാളികൾ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നുമുള്ള ചെന്നിത്തലയുടെ പ്രസ്താവനയിലൂടെ കൊലപാതകത്തിൽ പ്രതിപക്ഷ നേതാവിന്റെ ഗുണ്ടകളുടെ പങ്ക് സമ്മതിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം ഇത്തരം ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നതായുള്ള ആരോപണം ശക്തിപ്പെടുത്തുന്നതാണു ഇരട്ടക്കൊലപാതകം സൂചിപ്പിക്കുന്നത്.
എസ്.ഡി.പി.ഐക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കേ ചെന്നിത്തല നടത്തിയ പ്രസ്താവന പ്രതികളെ സംരക്ഷിക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്നും ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരുവോണ നാളില്‍ അത്തപ്പൂക്കളത്തിനു പകരം ചോരപ്പൂക്കളമാക്കി മാറ്റിയ കോണ്‍ഗ്രസ് തീരപ്രദേശങ്ങളിലുള്‍പ്പെടെ കൊലയാളി സംഘങ്ങളെ തീറ്റിപ്പോറ്റുകയും സി.പി.എമ്മിനോട് മത്സരിച്ച് കേരളത്തിലെ കുടുംബിനികളെ വിധവകളാക്കാൻ കോൺഗ്രസും സി.പി.എമ്മും ശ്രമിക്കരുതെന്നും യോഗത്തിൽ അധ്യക്ഷം വഹിച്ച ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം ആവശ്യപ്പെട്ടു.
വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്, ബ്ലോക്ക് സെക്രട്ടറി നസീം കടക്കൽ, ഷാജഹാൻ കൊടുങ്ങല്ലൂർ സംബന്ധിച്ചു. റഈസ് കടവിൽ, ഫൈസൽ പാലക്കാട്, നിഷാദ് മൂവ്വാറ്റുപുഴ, ഹനീഫ മാഹി, സകീർ പുത്തനത്താണി സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us