ഐ എസ് എഫ് ഷറഫിയ ബ്ലോക്ക് കമ്മറ്റി പുനർസംഘടിപ്പിച്ചു: ഹിജാസ് ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ ചേറൂർ, സെക്രട്ടറിയാ റഫീഖ് മക്കരപ്പറമ്പ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, February 13, 2020

ജിദ്ദ: ഷറഫിയ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യാഹുട്ടി തിരുവേഗപ്പുറയെ തിരഞ്ഞെടുത്തു. ബ്ലോക്കിന് കീഴിലുള്ള നാല് ബ്രാഞ്ച് കമ്മറ്റികൾക്കും ഒഴിവുള്ള സ്ഥാനത്തേക്ക് പുതിയ ഭാരവാഹി കളെ കണ്ടെത്തി . ഹിജാസ് ബ്രാഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്തഫ ചേറൂറിനെയും , സെക്രട്ടറി യായി റഫീഖ് മക്കരപ്പറമ്പിനെയും തിരഞ്ഞെടുത്തു .

ശബാബ് ബ്രാഞ്ച് പ്രസിഡന്റ് ഹസ്സൈനാർ മാരായമംഗലം , സെക്രട്ടറി നബീൽ പട്ടാമ്പി , ബാഗ്ദാദിയ ബ്രാഞ്ച് പ്രസിഡന്റ് അബുബക്കർ മക്കരപ്പറമ്പ് സെക്രട്ടറി ഫൈസൽ പട്ടാമ്പി , കന്തറ ബ്രാഞ്ച് പ്രസി ഡന്റ് ഷെഫീഖ് വേങ്ങര സെക്രട്ടറി റഫീഖ് മുണ്ടേരി എന്നിവരെയാണ് പുതിയ ഭാരവാഹിക ളായി തിരഞ്ഞെടുത്തത് .

രാജ്യത്തെ നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാൻ ജനങ്ങൾക്ക് കഴിയുമെന്നും , രാഷ്ട്രീയ – മത വേർതിരിവില്ലാതെ പ്രവാസി മലയാളികൾക്ക് താങ്ങായി ഇന്ത്യൻസോഷ്യൽ ഫോറം എന്നും കർമ്മ രംഗത്തുണ്ടാവുമെന്ന് ബ്ലോക്ക് പ്രസിഡന്റ് യാഹുട്ടി തിരുവേഗപ്പുറ പറഞ്ഞു ജനറൽ സെക്രട്ടറി ജെംഷീദ് ചുങ്കത്തറ , വൈസ് പ്രസിഡണ്ട് സൈദാലിക്കുട്ടി , ജോയിന്റ് സെക്രട്ടറി മുക്താർ ഷൊർ ണ്ണൂർ എന്നിവരാണ് മറ്റു ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ

പുനർസംഘടിപ്പിച്ച ബ്ലോക്ക് കമ്മറ്റിയിലേക്ക് ഷറഫുദ്ധീൻ പപ്പടപടി , സൈദാലിക്കുട്ടി , കലാം അടൂർ എന്നിവരെ എക്സിക്കുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു . ഹനീഫ കടുങ്ങല്ലൂർ , ഹസ്സൻ മങ്കട , റഫീഖ് ചേളാരി എന്നിവർ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു സംസാരിച്ചു.

×