New Update
പനാജി: ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എല്ലാ മത്സരങ്ങളും ഗോവയില്‍ നടക്കും. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്.
Advertisment
????????????
— Indian Super League (@IndSuperLeague) August 16, 2020
Goa to host #HeroISL 2020-21 ?️
More details ? https://t.co/biTAM8ijKO#LetsFootballGoapic.twitter.com/MoNVqAiJIs
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലായി മത്സരങ്ങള്‍ നടത്തുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മത്സരങ്ങളെല്ലാം ഗോവയില്‍ മാത്രമായി ചുരുക്കുന്നത്. പത്ത് മൈതാനങ്ങള്‍ പരിശീലനത്തിനായി സജ്ജമാക്കും. നവംബര്‍ 21 മുതല്‍ മാര്‍ച്ച് 21 വരെയാകും ഐഎസ്എല്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.