കേരളീയ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് "ഇസ്ര" പാർലെ സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

ജിദ്ദ: പ്രവാസി സമൂഹത്തിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള പഠനവും പരിശീലനവും നൽകുന്നതിന് വേണ്ടി പുതുതായി രൂപീകൃതമായ "ഇസ്ര" സംഘടിപ്പിച്ച കേരളീയ സമ്പദ്‌വ്യവസ്ഥ യെ കുറിച്ചുള്ള ഇന്റെലെക്ച്ചൽ പാർലെ ഗഹനമായ ചർച്ചകളും പരിഹാര നിർദേശങ്ങളും കൊണ്ടു ശ്രദ്ധേയമായി.

Advertisment

publive-image

ഇസ്ര പാർലെയുടെ ഉദ്ഘാടനം എഞ്ചി . അസൈനാർ അങ്ങാടിപ്പുറം നിർവ്വഹിക്കുന്നു

സലിം ഐക്കരപ്പടി അധ്യക്ഷനായിരുന്നു. ജമാൽ ഇസ്മായിൽ (ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ; സാധ്യതകളും വെല്ലുവിളികളും), ഗഫൂർ ഇഎ (കേരളം മുസ്ലിം സാമ്പത്തിക നിലവാരം-ഭൂതം,ഭാവി, വർത്തമാനം), മൻസൂർ കെസി (മധ്യവർഗ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഡിജിറ്റൽ ഇക്കോണമി അവഗണിച്ചു കൊണ്ട് ലോകത്തെ ഒരു സമ്പത്ത് വ്യവസ്ഥക്കും മുന്നോട്ട് ഗമിക്കാൻ ആവില്ല. 5 ജി സാങ്കേതിക വിദ്യ സാർവത്രികം ആകുന്നതോടുകൂടി ഡാറ്റ കൈമാറ്റം പതിന്മടങ്ങ് വർധിക്കുകയും പരമ്പരാഗത സമ്പത്ത് വ്യവസ്ഥയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് അവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുകയും ചെയ്യും. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വാണിജ്യ വ്യവസായ മേഖലയിലും *വിദ്യഭ്യാസ മേഖലയിലും* വേണ്ട പരിഷ്കരണങ്ങൾ നടപ്പിൽ വരുത്തുന്നതിലൂടെ മാത്രമേ അതിജീവനം സാധ്യമാകൂ. ജമാൽ ഇസ്മായിൽ ചൂണ്ടിക്കാട്ടി.

publive-image

പരമ്പരാഗതമായി കാർഷിക വൃത്തിയിലും വാണിജ്യ രംഗത്തും മാത്രം ആശ്രയിച്ചിരുന്നത് 1980കളിൽ ഗൾഫ് കുടിയേറ്റത്തോടെ മാറ്റം വന്നു എന്ന് പറയാം. ഗള്ഫകുടിയേറ്റം കേരളീയരുടെ പ്രതിശീർഷവരുമാനം വർദ്ധിപ്പിക്കുകയും ആരോഗ്യം വിദ്യാഭ്യാസം നിർമ്മാണം തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കുകയും ചെയ്തു. എന്നാൽ കൃഷിഭൂമി അന്യമാവുകയും പ്രവാസത്തിന്റെ അതിജീവനം ചോദ്യം ചെയ്യപ്പെടുകയും പരമ്പരാഗത കച്ചവട രംഗം ഓൺലൈൻ കുത്തകകൾ കൈക്കലാക്കുകയും ചെയ്യുമ്പോൾ കേരളീയ സമ്പത്ത് വ്യവസ്ഥയുടെ ഭാവി ഭാസുരമല്ല. ഗഫൂർ ഇഎ സമർത്ഥിച്ചു.

മധ്യവർഗ സമൂഹത്തിൻറെ അതിജീവനത്തിന് സാമ്പത്തിക അച്ചടക്കവും നിക്ഷേപ സാധ്യതകൾ ആരായലും അനിവാര്യമായി വന്നിരിക്കയാണ്. നിക്ഷേപങ്ങളിൽ ഏറെ ശ്രദ്ധ കൊടുക്കുകയും ചെയ്യണം. മൂന്നിലൊന്നിലധികം ഒരു കാരണവശാലും ഒരു പദ്ധതിയിലും നിക്ഷേപിക്കാതിരി ക്കുകയും അതു പോലെ 20 ശതമാനത്തിലധികം ഓഫർ ചെയ്യുന്ന ഏതു സംരംഭങ്ങളെയും അതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെടേണ്ടതുമാണ്. മൻസൂർ കെ.സി. സോദാഹരണം മുന്നറിയിപ്പ് നൽകി.

ബഷീർ വള്ളിക്കുന്ന് സംഗ്രഹണ പ്രഭാഷണം നടത്തി. അസൈനാർ അങ്ങാടിപ്പുറം ഉദ്‌ഘാടനം നിർവഹിച്ചു. അബ്ദുൽഘനി ഖുർആൻ പാരായണം നടത്തി. പ്രിന്സാദ് പാറായി സ്വാഗതവും ജൈസൽ ഫറോക്ക് നന്ദിയും പറഞ്ഞു.

Advertisment