ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം; തകര്‍ന്നത് കുവൈറ്റ് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഓഫീസുകള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, May 16, 2021

ഗാസ: ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകളില്‍ കുവൈറ്റ് ടെലിവിഷനും ഉള്‍പ്പെടുന്നു. ഇസ്രായേല്‍ വ്യോമസേന നടത്തിയ തുടര്‍ച്ചയായ മിസൈല്‍ അക്രമണത്തില്‍ ഗാസയിലെ 12 നിലകളുള്ള അല്‍ ജല ടവര്‍ ബ്ലോക്കാണ് തകര്‍ന്നതെന്ന് കുവൈറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ സുവാദ് അല്‍ ഇമാം പറഞ്ഞു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകളും അക്രമത്തില്‍ തകര്‍ന്നു.

×