ഐഎസ്ആർഒ ചാര കേസ് : മുദ്ര വച്ച കവറിലെ റിപ്പോർട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, April 14, 2021

ഡല്‍ഹി: നമ്പി നാരായണന് എതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച് മുദ്ര വച്ച കവറിൽ ലഭിച്ച റിപ്പോർട്ട് ആണ് സുപ്രീം കോടതി നാളെ പരിഗണിക്കുക.

കേസിൽ കക്ഷി ചേരാനായി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിലും നാളെ സുപ്രീം കോടതി തീരുമാനം എടുക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി വേണം എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെടും എന്നാണ് സൂചന.

ജസ്റ്റിസ് മാരായ എഎം ഖാൻ വിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് റിപ്പോർട്ട് പരിഗണിക്കുന്നത്.

×