/sathyam/media/post_attachments/72OZsuOqJn1J0tQao4c6.jpg)
ഹൈദരാബാദ്: ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് സാക്ഷിയാകാൻ പൊതുജനങ്ങള്‍ക്കും ഇനിമുതൽ അവസരം. തിങ്കളാഴ്ച (ഏപ്രിൽ 1) പിഎസ്എല്‍വി-സി45 റോക്കറ്റില്‍ ഡിആർഡിഒയുടെ എമിസാറ്റും 28 വിദേശ ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്നുണ്ട്. ഇതുമുതല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഗ്യാലറിയിലിരുന്ന് ജനങ്ങള്‍ക്ക് എല്ലാ റോക്കറ്റ് വിക്ഷേപണങ്ങളും കാണാമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.
സന്ദർശക ഗ്യാലറിയുടെ ആദ്യഘട്ടം പൂർത്തിയായി. വിക്ഷേപണ കേന്ദ്രത്തിലെ രണ്ട് ലോഞ്ച് പാഡുകള്‍ക്കും അഭിമുഖമായുള്ള ഗ്യാലറിയില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കാം. കൂടാതെ വലിയ സ്ക്രീനുകളിൽ റോക്കറ്റിന്‍റേയും ഉപഗ്രഹത്തിന്‍റേയും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ പ്രദർശിപ്പിക്കും. ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന തീം പാര്‍ക്കിന്‍റെ ഭാഗമാണ് ഈ ഗ്യാലറി സ്റ്റേഡിയം.
വിക്ഷേപണത്തറയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗ്യാലറി. ഇന്ത്യന്‍ പൗരന്മാര്‍ക്കും പത്തു വയസു തികഞ്ഞവര്‍ക്കുമാണ് പ്രവേശനം. ഓണ്‍ലൈൻ വഴി ഐഎസ്ആര്‍ഒ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനില്‍ തന്നെ പാസും ലഭിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us