ചലച്ചിത്ര സംവിധായിക ലീന മണിമേഖല കഴിഞ്ഞ ദിവസം തന്റെ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സിഗരറ്റ് വലിക്കുന്ന കാളീദേവിയാണ് പോസ്റ്ററിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന തരത്തില്‍ നിരവധി പരാതിയാണ് ലീനക്കെതിരെ ഉയരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പൊലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ലീന ശനിയാഴ്ചയാണ് പങ്കുവെച്ചിരുന്നത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കി. അതേസമയം #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിലും ട്രെന്‍റിംഗ് ആയിരിക്കുകയാണ്.