തിരുവനന്തപുരം: ഗുരുവിന്റെ 95 മത് മഹാസമാധി ദിനത്തിൽ ഗുരുദേവ പ്രതിമയെ ചൊല്ലി തർക്കം. നിലയ്ക്കാമുക്ക് ജെൻക്ഷനിൽ സ്ഥാപിച്ച ഗുരുദേവ പ്രതിമയെ ചൊല്ലിയാണ് തർക്കം. നിലയ്ക്കാമുക്ക് ജെൻക്ഷനിലെ ഉപയോഗ ശൂന്യമായ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് സ്ഥാപിച്ച ഗുരുദേവ പ്രതിമയെ ചൊല്ലിയാണ് ഇന്നലെ രാവിലെയോടെ തർക്കം ഉണ്ടായത്.
കഴിഞ്ഞ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് നിലയ്ക്കമുക്കിൽ സ്ഥാപിച്ച മഹാ ഗുരുവിന്റെ പ്രതിമയ്ക്ക് ഗുരുദേവന്റെ ഛായയോ ശരീര വടിവോ ഇല്ലെന്ന ആക്ഷേപം കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് പ്രദേശവാസികളായ നാട്ടുകാരിൽ ചിലർ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെ പുതിയ പ്രതിമ എത്തിക്കുകയും പ്രതിമ സ്ഥാപിച്ച് ചുറ്റും ഗ്ലാസ് പാനൽ സ്ഥാപിക്കുകയുമായിരുന്നു.
എന്നാൽ ഇതിനോട് വിയോജിപ്പുള്ളവരിൽ ചിലർ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി പ്രതിമയ്ക്ക് ചുറ്റും സ്ഥാപിച്ച ഗ്ലാസ് പാനൽ നീക്കം ചെയ്യുകയായിരുന്നു. ഇത് പ്രദേശത്ത് ചെറിയതോതിൽ തർക്കങ്ങൾക്ക് കാരണമാകുകയായിരുന്നു.