കുവൈറ്റില്‍ ഇറ്റാലിയന്‍ ദമ്പതികളുടെ അക്കൗണ്ടില്‍ നിന്നും 4000 കെഡി മോഷ്ടിക്കപ്പെട്ടതായി പരാതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 14, 2020

കുവൈറ്റ്  : കുവൈറ്റില്‍ ഇറ്റാലിയന്‍ ദമ്പതികളുടെ അക്കൗണ്ടില്‍ നിന്നും 4000 കെഡി മോഷ്ടിക്കപ്പെട്ടതായി പരാതി . തന്റെ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു പ്രാദേശിക നമ്പറില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്നും തനിക്ക് ഫോണ്‍കോളുകള്‍ വന്നിരുന്നതായി 24 കാരിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു .

ഇറ്റലിയിലെ ബാങ്കിന്റെ മാനേജര്‍ എന്ന് പരിചയപ്പെടുത്തിയാണ് ഫോണ്‍ വിളിച്ചയാള്‍ സംസാരിച്ചത്. കുവൈറ്റിലെ ബാങ്കുമായി ബന്ധിപ്പിക്കാനായി തന്റെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു . ഇക്കാര്യം വിശ്വസിച്ച താന്‍ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്നും ഉടനടി അക്കൗണ്ടില്‍ നിന്നും 2500 കെഡി പിന്‍വലിച്ചതായി അറിയിപ്പ് കിട്ടിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു .

യുവതിയുടെ ബോയ്ഫ്രണ്ടിന്റെ അക്കൗണ്ടില്‍ നിന്നും ഇത്തരത്തില്‍ 1500 കെഡിയാണ് കവര്‍ന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു,

 

×