കുവൈറ്റില്‍ അടുത്ത ഞായറാഴ്ച്ച മുതല്‍ മഴയ്ക്ക് സാധ്യത

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, October 23, 2019

കുവൈറ്റ് : കുവൈറ്റില്‍ അടുത്ത ഞായറാഴ്ച്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച്ച മുതല്‍ രാജ്യത്ത് മഴപെയ്യാന്‍ 40 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകന്‍ അദേല്‍ അല്‍ മര്‍സൂഖ് വ്യക്തമാക്കുന്നത്.

മഴയുടെ അളവ് ഒരു മില്ലിമീറ്ററില്‍ കൂടില്ലെന്നും അദ്ദേഹം പറയുന്നു. അടുത്ത ഞായര്‍-തിങ്കള്‍ ദിവസത്തോടു കൂടി മഴപെയ്യും.

മൊത്തത്തിലുള്ള താപനില വാര്‍ഷിക ശരാശരിക്ക് അനുസൃതമായി തുടരുമെന്നും ഇത് പരമാവധി 32-34 ഡിഗ്രി സെന്റിഗ്രേഡിനും കുറഞ്ഞത് 20-22 ഡിഗ്രി സെന്റിഗ്രേഡിനും ഇടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×