/sathyam/media/post_attachments/jDEoKJM7KWx8FdwEZnay.jpg)
തൊടുപുഴ: ഇടുക്കി ജില്ലയിൽ നഷ്ട പ്രതാപം വീണ്ടെടുക്കാൻ മുഴുവൻ നേതാക്കളെയും ബൂത്തുകളിലേക്ക് ചുമതപ്പെടുത്തി കോൺഗ്രസ് കർമ്മ പദ്ധതിക്ക് രൂപം നൽകിയതായി എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ പ്രസ്ഥാവിച്ചു.
ഇതിന്റെ ഭാഗമായി കെപിസിസി പ്രഖ്യാപിച്ച ജനുവരി 30ലെ മണ്ഡലംതല പദയാത്രയുടെ സംസ്ഥാനതല ഉൽഘാടനം മുന്നാറിൽ എഐസിസി ജനറൽ സെക്രട്ടറി താരിക് അൻവർ നിർവഹിക്കും. തൊടുപുഴ രാജീവ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 75000ൽ പരം വോട്ടുകൾക്ക് വിജയിച്ച സ്ഥലത്തു തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം നിസ്സാരമായി കാണാൻ കഴിയില്ല, പാർട്ടിക്ക് മുന്നിൽ നിയമ സഭ തെരഞ്ഞെടുപ്പു വിജയം മാത്രം ആണ് ലക്ഷ്യം.
ജനുവരി 26ന് മുഴുവൻ ബൂത്തിലും മീറ്റിംഗ് കൂടി പുതിയ കമ്മിറ്റികൾ രൂപപ്പെടുത്തുവൻ മുതിർന്ന നേതാക്കൾക്ക് തന്നെ ചുമതല നൽകും. ജനുവരി 30ന് മുഴുവൻ മണ്ഡലങ്ങളിലും പദയാത്രകൾ നടത്തുവാൻഉള്ള കെപിസിസി നിർദേശം നടപ്പിലാക്കുവാൻ ഓരോ മണ്ഡലത്തിലേക്കും ഡിസിസി ഭാരവാഹികളെ ഏൽപ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവർ ഭാരവാഹിത്വത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, റോയ് കെ പൗലോസ്, ഡീൻ കുര്യാക്കോസ് എംപി, കെപിസിസി സെക്രട്ടറി മാരായ നാട്ടകം സുരേഷ്, എംആര്‍ അഭിലാഷ്, കെപിസിസി എക്സിക്യൂട്ടീവ് മെംബേർസ് ജോയ് തോമസ്, സിപി മാത്യു, S അശോകൻ, സിപി കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു,
രാവിലെ ജില്ലയിലെ കെപിസിസി മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെയും, ഉച്ചകഴിഞ്ഞു പോഷക സംഘടന ജില്ലാ, സംസ്ഥാന നേതാക്കളുടെയും യോഗവും രാജീവ് ഭവനിൽ നടന്നു. കരിമണ്ണൂരിൽ ബ്ലോക്ക് കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിലും അദ്ദേഹം പങ്കെടുത്തു.