ജമ്മു കശ്മീരിലെ ഒമ്പത് സീറ്റുകളിലേ ഫലം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; 5 സീറ്റുകളില്‍ ബിജെപിയും മൂന്നില്‍ നാഷനല്‍ കോണ്‍ഫറന്‍സും വിജയിച്ചു; ഹരിയാനയിലെ നുഹ് സീറ്റില്‍ കോണ്‍ഗ്രസിന് ജയം

ജമ്മുവില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അതിന്റെ നാലാമത്തെ സീറ്റായ ഡിഎച്ച് പോരയില്‍ വിജയിച്ചു.

New Update
bjp conUntitledamb

ഡല്‍ഹി: ജമ്മു കാശ്മീര്‍-ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ജമ്മു കശ്മീരിലെ ഒമ്പത് സീറ്റുകളിലേ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 

Advertisment

ഇസി ഡാറ്റ അനുസരിച്ച് ഉധംപൂര്‍ ഈസ്റ്റ്, ബസോഹ്ലി, ചെനാനി, ബില്ലവാര്‍, ജമ്മു വെസ്റ്റ് എന്നീ സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഗുരേസ്, ഹസ്രത്ബാല്‍, സാദിബാല്‍ എന്നിവയില്‍ വിജയം നേടി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഹരിയാനയിലെ നുഹ് അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഫ്താബ് അഹമ്മദ് 91,833 വോട്ടുകള്‍ക്ക് വിജയിച്ചു. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ താഹിര്‍ ഹുസൈന്‍ ആണ്. 44,870 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ സഞ്ജയ് സിംഗ് മൂന്നാം സ്ഥാനത്താണ് (15,902).

ജമ്മു കശ്മീരിലെ ദോഡ നിയമസഭാ സീറ്റില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്രാജ് മാലിക് ലീഡ് നേടി. മാലിക് നിലവില്‍ 22,611 വോട്ടുകളുമായി മുന്നിട്ട് നില്‍ക്കുന്നു, 18,063 വോട്ടുകളുമായി ബിജെപി എതിരാളി ഗജയ് സിംഗ് റാണയാണ് തൊട്ടുപിന്നില്‍.

ജമ്മു നോര്‍ത്തിലെ ആറാം സീറ്റും ബിജെപി പിടിച്ചെടുത്തു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷംലാല്‍ ശര്‍മ്മ 47,219 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നാഷണല്‍ കോണ്‍ഫറന്‍സ് എതിരാളിക്ക് 19,856 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഉധംപൂര്‍ ഈസ്റ്റ്, ബസോലി, ചെനാനി, ബില്ലവാര്‍, ജമ്മു വെസ്റ്റ് എന്നിവയാണ് ബിജെപി ഇതുവരെ നേടിയ മറ്റ് അഞ്ച് സീറ്റുകള്‍.

ജമ്മുവില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അതിന്റെ നാലാമത്തെ സീറ്റായ ഡിഎച്ച് പോരയില്‍ വിജയിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി സക്കീന മസൂദ് 36,623 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ അവരുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എതിരാളിയായ ഗുല്‍സാര്‍ അഹമ്മദ് ദാറിന് 19,174 വോട്ടുകള്‍ ലഭിച്ചു. ഗുരേസ്, ഹസ്രത്ബാല്‍, സാദിബല്‍ എന്നിവയാണ് കോണ്‍ഗ്രസ് ഇതുവരെ നേടിയ മറ്റ് മൂന്ന് സീറ്റുകള്‍.

പുല്‍വാമ നിയമസഭാ സീറ്റില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥി വഹീദ് ഉര്‍ റഹ്‌മാന്‍ പാറ 24,716 വോട്ടുകള്‍ നേടി.
ജമ്മു കശ്മീരിലെ ഇന്‍ഡെര്‍വാള്‍ നിയമസഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പയാരെ ലാല്‍ ശര്‍മ്മ 14,195 വോട്ടുകള്‍ക്ക് വിജയിച്ചു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ബുദ്ഗാം നിയമസഭാ സീറ്റില്‍ 36,010 വോട്ടുകള്‍ നേടി വിജയിച്ചു. ഇതോടെ നാഷണല്‍ കോണ്‍ഫറന്‍സ് ഇതുവരെ ആറ് സീറ്റുകള്‍ നേടി. ഗന്ദര്‍ബാലിന്റെ രണ്ടാം സീറ്റിലും എന്‍സി ലീഡ് ചെയ്യുന്നു.

Advertisment